സഹകരണ പ്രസ്ഥാനങ്ങൾ സ്വകാര്യ സ്വത്തല്ല : എൽ.ഡി.എഫ്

ഈരാറ്റുപേട്ട : സാധാരണക്കാരായ സഹകാരികൾ വളർത്തിയെടുത്ത സഹകരണ സ്ഥാപനങ്ങൾ ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും സ്ഥാപനങ്ങളുടെ കെട്ടിടമു ത്ഘാടനമുൾപ്പെടെയുള്ള ചടങ്ങുകൾ കുടുംബ കാര്യമല്ലെന്നും എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിക്കുവേണ്ടി സി.പി .ഐ ( എം) ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.ആരു ഭരിച്ചാലും എല്ലാ സഹകരണ സ്ഥാപനങ്ങളും സർക്കാരിന്റെയും സഹകരണവകുപ്പിന്റേയും കർശന നിയന്ത്രണത്തിലുള്ള ജനങ്ങളുടെ പൊതുസ്വത്താണ്.

Advertisements

1958-ൽ ഒരു ഗ്രാമീണ സഹകരണ സൊസൈറ്റിയായി ആരംഭിച്ച മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക് ഇപ്പോഴത്തെ അവസ്ഥയിലെത്തിയത് ഇന്ന് ഭരിക്കുന്ന ആരുടെയും വ്യക്തിപരമായ നേട്ടമല്ല. സ്വാർത്ഥ താല്പര്യങ്ങളില്ലാതെ മുൻ കാലങ്ങളിൽ ഈ ബാങ്കിനെ നയിച്ച മഹാരഥൻമാരുടെ ഇച്ഛാശക്തിയും ആയിരകണക്കായ ഓഹരി ഉടമകളുടെ സഹകരണവുമാണ് ഈ വളർച്ചയ്ക്ക് പിന്നിലുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്കിന്റെ അരുവിത്തുറ ബ്രാഞ്ചിന്റെ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത് കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിൽ സ്ഥലം എം.എൽ.എ യേയും മുൻസിപ്പാലിറ്റിയിലേ ജനപ്രതിനിധികളെയും സഹകരണ വകുപ്പധികാരികളേയും പൂർണ്ണമായി ഒഴിവാക്കി പാർട്ടിക്കാര്യമായിട്ടാണ്. വൈസ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഉത്ഘാടനം നിർവ്വഹിക്കുന്നു. കെട്ടിടത്തിന് തറക്കല്ലിട്ടത് അന്നത്തെ എം.എൽ.എ ആയിരുന്നു.

സ്വാഭാവികമായും ഉത്ഘാടനം നിർവ്വഹിക്കേണ്ടിയിരുന്നത് ജില്ലയിൽ നിന്നു തന്നെയുള്ള സഹകരണ വകപ്പ് മന്ത്രിയായിരുന്നു. മന്ത്രി പങ്കെടുക്കുമ്പോൾ പ്രോട്ടോക്കോൾ അനുസരിച്ച് എം.എൽ.എ അദ്ധ്യക്ഷനാകും. ഇതൊഴിവാക്കാൻ സ്വീകരിച്ച നാലാം കിട രാഷ്ടീയക്കളി ജനാധിപത്യ മര്യാദകളുടെ ലംഘനവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കുര്യാക്കോസ് ജോസഫ് പറഞ്ഞു.

Hot Topics

Related Articles