എൽ ഡി എഫ് സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല : അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ് : വർഗീയ മുദ്രാവാക്യം വിളിയിൽ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി പി.ജയരാജൻ

കോട്ടയം : തലശേരിയിൽ വർഗീയ പ്രചാരണവുമായി പ്രകടനം നടത്തിയ ബി.ജെ.പിയ്ക്ക് താക്കീതുമായി പി ജയരാജൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.ജയരാജൻ ബിജെപിയെയും ആർഎസ്എസ് പ്രവർത്തകരെയും താക്കീത് ചെയ്തത്. കഴിഞ്ഞദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ പ്രകടനത്തിൽ വർഗ്ഗീയമായ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പി.ജയരാജൻ രംഗത്തെത്തിയിരിക്കുന്നത്.

Advertisements

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം ബി. ജെ. പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി.തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപി ക്കാർ ഓർക്കണം.

അത് ബിജെപി രൂപപ്പെടുന്നതിന് മുൻപുള്ളതാണ്.
അവരുടെ ആത്മീയ ആചര്യന്മാരായ ആർഎസ്സഎസ്സ് നടത്തിയ 1971 ലെ തലശ്ശേരി വർഗീയ കലാപമായിരുന്നു അത്. അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐ എം ന്റെ കരുത്ത് ആർ.എസ്.എസ് കാർക്ക് ബോധ്യമായത്. മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദ്ദം പുനർസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനം.

എൽ ഡി എഫ് സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.

പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക്‌ ദുരുപയോഗം ചെയ്യാനുള്ള ലീഗ്‌ ശ്രമമാണ്‌ ഹിന്ദുത്വ തീവ്രവാദികൾക്ക്‌ അവസരമുണ്ടാക്കി കൊടുത്തത്‌.ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്.

Hot Topics

Related Articles