സ്ത്രീയും പുരുഷനും മരിച്ചത് വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: ഒരുമിച്ച് വിഷം കഴിച്ച് ജീവനൊടുക്കിയത് എന്ന് റിപ്പോർട്ട് 

തൃശൂർ: ഒളകര വനത്തിനുള്ളില്‍ സ്ത്രീയും പുരുഷനും മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കല്‍ വീട്ടില്‍ വിനോദ് (52), കൊടുമ്ബാല ആദിവാസി കോളനിയിലെ സിന്ധു(35) എന്നിവരുടെ മൃതദേഹമാണ് ഒളകര വനമേഖലയില്‍ കണ്ടെത്തിയത്. മാർച്ച്‌ 27 മുതല്‍ കാണാതായ ഇവർ ഒരുമിച്ച്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തതാകാനാണ് സാദ്ധ്യതയെന്നും മദ്യത്തില്‍ കലർത്തിയാണ് വിഷം കഴിച്ചതെന്നുമാണ് നിഗമനം. വിനോദിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലും സിന്ധുവിന്റെ മൃതദേഹം താഴെ കിടക്കുന്ന നിലയിലുമായിരുന്നു. കുറച്ചു കാലമായി അടുപ്പത്തിലായിരുന്ന ഇരുവരെയും കാണാതാകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒളകര വനമേഖലയില്‍ ഇവരുടെ മൊബൈല്‍ ഫോണിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞത്. തുടർന്നാണ് അന്വേഷണം വനത്തിലേക്ക് വ്യാപിപ്പിച്ചത്. പിന്നീട് എറണാകുളത്ത് നിന്നെത്തിച്ച പ്രത്യേക പരിശീലനം ലഭിച്ച കടാവർ ഇനത്തില്‍പ്പെട്ട പൊലീസ് നായകളായ മായ, മർഫി എന്നിവയുടെയും പാലക്കാട് നിന്നെത്തിച്ച ഹാർലി എന്ന പൊലീസ് നായയുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.