സർക്കാരിന് എതിരെ പള്ളികളിൽ പ്രചരണം ; മുസ്ലിം ലീഗിന് എതിരെ ആഞ്ഞടിച്ച് കെ.ടി. ജലീൽ

മലപ്പുറം : ലീഗിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രതികരണവുമായി കെ ടി ജലീൽ.കേരള സർക്കാരിനെതിരെ പള്ളികളിൽ മുസ്ലീം ലീഗ് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയാണ് ജലീൽ പ്രതികരിച്ചത്.ലീഗ് രാഷ്ട്രീയ പാർട്ടി ആണ് മത സംഘടന അല്ല എന്നും ജലീൽ ഓർമ്മിപ്പിച്ചു. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത് എന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Advertisements

ഹൈദരലി തങ്ങൾ ഇടപെട്ട്, ലീഗ് ജനറൽ സെക്രട്ടറി നടത്തിയ പ്രസ്താവന പിൻവലിക്കണം. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സർക്കാർ വിരുദ്ധ പ്രചരണം നടത്തും. ലീഗ് മത സംഘടന അല്ല, രാഷ്ട്രീയ പാർട്ടി ആണ്, ലീഗിന് കീഴിൽ പള്ളികൾ ഇല്ല.
ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുത് ജലീൽ പറഞ്ഞു.

Hot Topics

Related Articles