രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ; ഒഴിവുള്ള സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് തീരുമാനം

തിരുവനന്തപുരം :
രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒഴിവുള്ള സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം .
കേരളം മുന്നോട്ടുവെച്ച വികസന പദ്ധതികള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രനയം തുറന്ന് കാണിക്കുന്നതിനായി പ്രചരണ-പ്രക്ഷോഭങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. റെയില്‍വേ സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായും ശബരിമല വിമാനത്താവളത്തിനെതിരായും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള ഉദ്ദേശത്തോടു കൂടിയാണ്.

Advertisements

തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക വര്‍ദ്ധിച്ചുവരികയാണ്. എംഎന്‍ആര്‍ഇജി പദ്ധതിയ്ക്ക് നല്‍കേണ്ട കേന്ദ്രവിഹിതം വന്‍ തോതില്‍ കുടിശ്ശികയാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി നവംബര്‍ 30 ന് വൈകുന്നേരം 5.00 മുതല്‍ 7.00 വരെ ജില്ലാ കേന്ദ്രങ്ങളില്‍ ഒരുസ്ഥലത്ത് ജനപ്രതിനിധികളും, എല്‍ഡിഎഫ് നേതാക്കളും, പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ധര്‍ണ്ണ നടത്താനും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Hot Topics

Related Articles