ന്യൂഡൽഹി: ഭരണഘടന വെറും കടലാസായി മാറാതിരിക്കാൻ നീതിയും അവകാശങ്ങളും എല്ലാവർക്കും ഒരുപോലെ ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് കുടുംബവാഴ്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
കുടുംബങ്ങൾക്ക് വേണ്ടി കുടുംബങ്ങളാൽ നയിക്കപ്പെടുന്ന പാർട്ടി ജനാധിപത്യത്തിന്റെ “വലിയ ഉത്കണ്ഠ” ആണെന്നായിരുന്നു മോദി വിമർശനം. രാഷ്ട്രീയകക്ഷികളിലെ കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യ സ്വഭാവം നഷ്ടമാകുമ്പോൾ ഭരണഘടനയുടെ ആത്മാവിനാണ് മുറിവേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.