ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന വിജയ് ചിത്രം ലിയോയ്ക്ക് കേരളത്തിലും, തമിഴ്നാട്ടിലും വലിയ വരവേൽപ്പാണ് ലഭിച്ചത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ലിയോ റിലീസ് ആഘോഷങ്ങൾക്കിടയിൽ ഒരു വിവാഹം കൂടി നടന്നു.
വിജയുടെ വലിയ ആരാധകരായ വെങ്കിടേഷും മഞ്ജുളയുമാണ് വിവാഹത്തിന്റെ തലേ ദിവസമായ ഇന്നലെ തിയേറ്ററിൽ വെച്ച് മാലയിട്ടത്. ലിയോയുടെ റിലീസിന് തിയേറ്ററിലെത്തി ഷോ അവസാനിച്ച ശേഷമായിരുന്നു വിവാഹം. ഇന്നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ലിയോ ഇന്നലെ റിലീസായതിനാൽ വിവാഹ വേഷത്തിൽ തിയേറ്ററിലെത്തി ഇരുവരും മാലയിടുകയും മോതിരം കൈമാറുകയുമായിരുന്നു. കഴിഞ്ഞ എട്ട് മാസമായി തങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്.
വിജയ്യുടെ സാന്നിധ്യത്തിൽ വിവാഹിതരാകണമെന്നായിരുന്നു ആഗ്രഹം, അത് സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഇവർ പറയുന്നു. വിജയ് മക്കൾ ഇയക്കം ഭാരവാഹികളും ചടങ്ങിലുണ്ടായിരുന്നു. തിയേറ്ററിലെത്തിയ വിജയ് ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് നവദമ്പതികൾ മടങ്ങിയത്.