ലിയോ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ഭഗവന്ത് കേസരിയും റിലീസ് ചെയ്യും ; തെലുങ്ക് താരം ബാലയ്യ

മൂവി ഡെസ്ക്ക് : ദസറ സമയം ദക്ഷിണേന്ത്യൻ പ്രേക്ഷകര്‍ക്ക് വലിയ ഉത്സവമായതിനാല്‍ തിയേറ്റര്‍ വിപണിയും ഉഷാറിലാകുന്ന സമയമാണ്. മുൻനിര നായകൻമാരുടെ ചിത്രങ്ങള്‍ പതിവായി ദസറ സമയത്ത് റിലീസിന് എത്താറുണ്ട്.ലോകേഷ് ചിത്രം ലിയോ ആണ് ഇത്തരത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇത്തവണ, ദസറയ്ക്ക്, ബാലയ്യയുടെ ഭഗവന്ത് കേസരിയും ലിയോയും പോലുള്ള രണ്ട് വലിയ ചിത്രങ്ങള്‍ ഗ്രാൻഡ് റിലീസിനായി ഒരുങ്ങുകയാണ്. വിജയ് ചിത്രം റിലീസ് ചെയ്യുന്ന അതേ ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് തെലുങ്ക് താരം ബാലയ്യയും സിനിമാ അണിയറ പ്രവര്‍ത്തകരും ഉറപ്പിച്ച്‌ കഴിഞ്ഞു.

Advertisements

ദസറയ്ക്ക് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത് നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയും ദളപതി വിജയിന്റെ ലിയോയും ആയിരിക്കുമെന്നാണ് അണിയറ സംസാരം. ബാലയ്യക്ക് എന്തൊരു ചങ്കൂറ്റമെന്നാണ് സോഷ്യല്‍ മീഡിയ സംസാരം മുഴുവനും. എന്നാല്‍ ലിയോ ഒരു പാൻ-ഇന്ത്യൻ ചിത്രമാണ്, പക്ഷെ ബാലയ്യക്ക് വലിയൊരു ആരാധകവൃന്ദം ഉണ്ടെന്നതും അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഏറ്റവും കൂടുതല്‍ വരുമാനം നേടിയതും കണക്കിലെടുക്കുമ്ബോള്‍, ലിയോയ്ക്ക് തെലുങ്ക് പ്രദേശങ്ങളില്‍ പോരാടാൻ പ്രയാസമാണ് എന്ന് വിലയിരുത്തുന്നവരും ഉണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.