സ്പോർട്സ് ഡെസ്ക്ക് : ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലൻ ദി ഓര് പുരസ്കാരം സ്വന്തമാക്കി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.
മെസിയുടെ എട്ടാം ബാലൻ ദി ഓര് പുരസ്കാരമാണിത്. 2022 ഫിഫ ഖത്തര്‍ ലോകകപ്പില്‍ മെഡി അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് മെസി നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി ബാലൻ ദി ഓര് പുരസ്കാരത്തിന് അര്‍ഹനായത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായിരുന്ന മെസി, 2023 ജൂലൈ 15 മുതല്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലാണ്. മികച്ച ഗോള്‍ കീപ്പര്‍ക്ക് നല്കുന്ന പുരസ്കാരമായ യാഷിൻ ട്രോഫി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസ് സ്വന്തമാക്കി. അര്‍ജന്റീനക്കായി ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. നേരത്തെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിലും എമി മാര്‍ട്ടിനസ് മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം ജൂഡ് ബെല്ലിംഗ്ഹാം സ്വന്തമാക്കി. ബാഴ്സലോണ താരങ്ങളായ ഗവി, പെഡ്രി, ബയേണ്‍ താരം മുസിയല എന്നിവരെ എല്ലാം മറികടന്നാണ് ജൂഡ് ഈ പുരസ്കാരം നേടിയത്.
മികച്ച വനിത താരത്തിനുള്ള ബാലൻ ദി ഓര് സ്പെയിന്റെ ഐറ്റാന ബോണ്‍മാറ്റിക് സ്വന്തമാക്കി. ബാഴ്സലോണയിലെ പ്രകടനവും സ്പെയിനൊപ്പം ലോകകപ്പ് നേടിയതും ഐറ്റാനയെ ബാലൻ ദി ഓര് തിളക്കത്തിലെത്തിച്ചത്.