തിരുവനന്തപുരം : കേരള സർവകലശാല കാര്യവട്ടം ക്യാമ്പസിലെ എസ്‌എഫ്‌ഐ ക്രിമിനലുകളുടെ ആക്രമണത്തില്‍ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. എം.എ മലയാളം വിദ്യാര്‍ത്ഥിയും കെ എസ് യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റല്‍ ഇടിമുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍ നിന്നും പുറത്താക്കണം. ക്യാമ്പസിലും ഹോസ്റ്റല്‍ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിൻ്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Advertisements