എറണാകുളം ഡിസിസിയില്‍ ഇനി അക്ഷര വെളിച്ചം നിറയും; ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ലൈബ്രറി

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊതുജനങ്ങള്‍ക്കടക്കം ഉപയോഗിക്കാന്‍ പാകത്തിന് വിശാലമായ ലൈബ്രറി ഒരുങ്ങുന്നു. ആയിരക്കണക്കിന് പുസ്തകങ്ങള്‍ വിവിധ മേഖലകളില്‍ നിന്നുമുള്ളവര്‍ ഡിസിസി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ലൈബ്രറി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

Advertisements

‘കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ട്രോള്‍ ലൈബ്രറി എന്ന പേജ് കാണാന്‍ ഇടയായത്. പേജില്‍ എറണാകുളം ഡിസിസിയുടെ ലൈബ്രറിയെ കുറിച്ചുള്ള പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു. വായന ശീലം വളര്‍ത്താനും പുസ്തകങ്ങളെ കുറിച്ചു സംസാരിക്കാനും ട്രോള്‍ ലൈബ്രറി ടീം നടത്തുന്ന ഇടപെടല്‍ അഭിനന്ദിനീയമാണ്. രസകരമായൊരു ട്രോളിലൂടെ വായനക്കാര്‍ക്ക് പുസ്തകം സമ്മാനിക്കുമോ എന്നൊരു ചോദ്യം പേജിലെ പോസ്റ്റിലൂടെ കണ്ടു. വായനയെ വളര്‍ത്താന്‍ നിങ്ങള്‍ നടത്തുന്ന പരിശ്രമത്തിന് അംഗീകാരം നല്‍കാന്‍ സന്തോഷമേയുള്ളൂ. ട്രോള്‍ ലൈബ്രറി ടീമിന് എറണാകുളം ഡിസിസിയുടെ ചെറിയൊരു സമ്മാനം എന്ന നിലക്ക് കുറച്ചു പുസ്തകങ്ങള്‍ അയച്ചു കൊടുത്തു. ഡിസിസിയുടെ ലൈബ്രറി പ്രവര്‍ത്തനത്തിന് എല്ലാവരുടെയും പിന്തുണ ഒരിക്കല്‍ കൂടി തേടുന്നു’- എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.