കോട്ടയം: എൽ.ഐ.സി ഏജൻ്റന്മാരോട് മാനേജ്മെൻ്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, അർഹമായ പരിഗണന നൽകി ജീവനക്കാരായി പരിഗണിക്കണമെന്നും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. ജീവിതത്തിൻ്റെ വസന്തകാലം മുഴുവനും എൽ.ഐ.സി യ്ക്ക് വേണ്ടി കഷ്ടപ്പെട്ട ഏജൻ്റന്മാരെ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
60 വയസ് പിന്നിട്ട എൽ.ഐ.സി ഏജൻ്റന്മാർക്ക് പെൻഷൻ അനുവദിക്കുക, പോളിസി സർട്ടിഫിക്കറ്റുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന നടപടി പോസ്റ്റ് ആഫീസ് ഡിപ്പാർട്ട്മെന്റിറിനെ ഏൽപ്പിച്ച ഏൽപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ എൽ ഐ സി ഏജൻ്റ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് പുന്നൂസ് പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വി.സി ജോർജ്കുട്ടി, റജിമോൻ ജേക്കബ്,
എബി തോമസ് ഏബ്രഹാം, അജിത്ത് കുമാർ, കെ. ഗോപാലകൃഷ്ണൻ, പൊന്നമ്മ കൃഷ്ണൻ, മിനിമോൾ ചാക്കോ, ഡായി ടി. ഏബ്രഹാം, ജയിംസ് കുര്യൻ പി.ജെ ജോസഫ് , എൻ.എസ് മാത്യു, എബി മാത്യു, മിനിറജി, പി.സി ഏബ്രഹാം, വി.ടി ജോസ്, എൻ.എസ് മാത്യു, ഇ.ജി മധുസൂദനൻ നായർ, വി.ജെ ജോസഫ്, റജി മാത്യു എന്നിവർ സംസാരിച്ചു.