ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ് ; കൊച്ചി ഓഫീസില്‍ ഹാജരാകാൻ നിര്‍ദേശം

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.കേസില്‍ സരിത്തിനെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ചട്ടം ലംഘിച്ച്‌ വിദേശഫണ്ട് സ്വീകരിച്ചു എന്നാണ് കേസ്. നിര്‍മാണ കരാര്‍ യൂണിടാകിന് നല്‍കിയതില്‍ വന്‍ അഴിമതി നടന്നുവെന്നും ആരോപണമുണ്ട്.

Advertisements

ആദ്യമായിട്ടാണ് ലൈഫ് മിഷന്‍ കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കേസില്‍ യു.വി ജോസ് അടക്കമുള്ളവരുടെ മൊഴി നേരത്തെ സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സി.ബി.ഐ അന്വേഷണത്തിനെതിരെ  ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. പിന്നീട് കോടതി അനുമതിയോടെ തന്നെയാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.