ലൈഫ് മിഷൻ; പണവുമായി കരാറുകാരൻ മുങ്ങിയതോടെ പണി പൂർത്തിയാക്കാനാകാതെ പതിനഞ്ചോളം കുടുംബങ്ങൾ

ഇടുക്കി: ലൈഫ് മിഷനില്‍ വീട് നിർമിക്കാൻ അനുവദിച്ച പണവുമായി കരാറുകാരൻ മുങ്ങിയതോടെ പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കിയിലെ ഒരു കൂട്ടം ആദിവാസി കുടുംബങ്ങള്‍. ജില്ലാ ആസ്ഥാനത്തിനടുത്തുള്ള മണിയാറൻ കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ വന്നത്. 2021 ലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻ കുടിയിലുള്ള പതിനഞ്ചോളം ആദിവാസി കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ വീട് അനുവദിച്ചത്.

Advertisements

തങ്കച്ചൻ എന്നയാള്‍ക്ക് പണികള്‍ എല്ലാവരും കരാർ നല്‍കി. പണി പൂർത്തിയായെന്നു കാണിച്ച്‌ പഞ്ചായത്ത് അനുവദിച്ച തുക ഇയാള്‍ കൈക്കലാക്കി. എന്നാല്‍ വീടുകളുടെയെല്ലാം പണി പകുതി പോലും പൂർത്തിയാക്കിയില്ല. ചിലത് ലിൻറല്‍ വരെ പണിതു. ഒന്നു രണ്ടെണ്ണം മേല്‍ക്കൂര വാർത്ത് നല്‍കി. ഒരെണ്ണത്തിൻറെ തറ മാത്രമാണ് പണിതത്. ഉണ്ടായിരുന്ന വീട് പൊളിച്ചാണ് എല്ലാവരും പുതിയത് പണി തുടങ്ങിയത്. കിട്ടിയ പണവുമായി കരാറുകാരൻ നാടു വിട്ടതോടെ പലരും സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയും കടം വാങ്ങിയും മേല്‍ക്കൂര കോണ്‍ക്രീ്റ്റ ചെയ്തു.
ചിലർ ചുമരുകള്‍ സിമൻറ് പൂശി. എന്നാല്‍ തറ കോണ്‍ക്രീറ്റ് ചെയ്യാനും അടുക്കളയും ശുചിമുറിയും പണിയാനും പണമില്ലാതെ വിഷമിക്കുകയാണിവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റു വഴികളില്ലാത്തതിനാല്‍ പണി തീരാത്ത വീടുകളില്‍ തണുത്തു വിറച്ചാണിവർ കഴിയുന്നത്. മുൻപും ഇത്തരത്തില്‍ പണം തട്ടിയെടുത്ത ശേഷം കരാറുകാരൻ വീടു പണി പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. പണി തീർക്കാതെ പണം തട്ടിയെടുത്ത കരാറുകാരനെതിരെ പോലീസില്‍ പരാതി നല്‍കാൻ തീരുമാനിച്ചിരിക്കുകയാണിവർ.

Hot Topics

Related Articles