തിരുവനന്തപുരം: നിര്‍മ്മിതബുദ്ധിയും ലൈഫ് സയന്‍സസും സമന്വയിപ്പിച്ചിച്ചുള്ള പഠന ഗവേഷണങ്ങള്‍ എന്‍ജിനീയറിംഗ് മേഖലയുടെ ഭാവിവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഇത് ജീവിതത്തിന്‍റെ നാനാതുറകളിലും പ്രത്യേകിച്ച് അക്കാദമിക മേഖലയിലും വന്‍സ്വാധീനം ചെലുത്തുമെന്നും രാജ്യാന്തര സൂപ്പര്‍ കമ്പ്യൂട്ടിംഗ് വിദഗ്ധന്‍ ഡോ. വിജയ് ഭട്കര്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) ത്രിദിന സയന്‍റിഫിക് അഡ്വൈസറി കൗണ്‍സില്‍ (എസ്എസി) മീറ്റിങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതികവിദ്യകളായ നിര്‍മ്മിതബുദ്ധിയുടേയും മെഷീന്‍ ലേണിംഗിന്‍റേയും സാധ്യത പ്രയോജനപ്പെടുത്താതെ ആര്‍ജിസിബിക്ക് വളരാനാകില്ല. ഇമോഷണല്‍ ഇന്‍റലിജന്‍സിന്‍റെ നേട്ടത്തിലേക്കും ആര്‍ജിസിബി കടക്കണമെന്നും ‘ആരോഗ്യസംരക്ഷണത്തില്‍ നിര്‍മ്മിതബുദ്ധിയുടേയും മെഷീന്‍ലേണിംഗിന്‍റേയും ഉപയോഗം’ എന്ന വിഷയത്തില്‍ സംസാരിക്കവേ നളന്ദ യൂണിവേഴ്സിറ്റി ചാന്‍സലറുമായ പദ്മഭൂഷണ്‍. ഡോ. വിജയ് ഭട്കര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആധുനികയുഗത്തില്‍ നിര്‍മ്മിതബുദ്ധി ആവശ്യമില്ലാത്തെ ഒരു മേഖലയുമില്ല. വളരെ സുപ്രധാനമായി ഇത് വളര്‍ന്ന് എല്ലാ അക്കാദമിക മേഖലകളിലും മികച്ച മാറ്റങ്ങള്‍ ചെലുത്തുകയാണ്. പ്ലസ് ടു വിനു ശേഷം വിവിധ വിഭാഗങ്ങളിലേക്കുള്ള തിരിഞ്ഞുപോക്ക് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഗുരുതരമായ ന്യൂനതയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വതന്ത്ര വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഇത്തരം സംവിധാനമാണ് പുരാതന നളന്ദ സര്‍വ്വകലാശാല പിന്തുടര്‍ന്നിരുന്നത്. വിവിധ വിഭാഗങ്ങളെ സ്വതന്ത്രമായ രീതിയിലാണ് നളന്ദയിലെ അദ്ധ്യാപകരും ഋഷിവര്യന്‍മാരും പഠിപ്പിച്ചിരുന്നത്. ആ വിദ്യാഭ്യാസ സമ്പ്രദായത്തെ പലരും അഭിനന്ദിച്ചിരുന്നു. എല്ലാ സര്‍വ്വകലാശാലകളിലും സ്വതന്ത്രമായ വിദ്യാഭ്യാസം വേണം. ഇത് നടപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ദൗത്യങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്ന ഡോ. വിജയ് ഭട്കര്‍ ചൂണ്ടിക്കാട്ടി.
എന്‍ജിനീയറിംഗ്, ലൈഫ് സയന്‍സ്, മെഡിക്കല്‍സയന്‍സ് എന്നിവയുടെ പ്രത്യേക തിരഞ്ഞെടുപ്പ് ജീവശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടിനെ വ്യത്യസ്തമാക്കുന്നു. ജീവശാസ്ത്രവും ലൈഫ് സയന്‍സസുമായി ബന്ധമുളളവര്‍ക്ക് എന്‍ജിനീയറിംഗുമായി വലിയ പരിചയമുണ്ടാവണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രീയ സംരംഭങ്ങളില്‍ സംഭാവനയേകാവുന്ന വിദഗ്ധരെ ക്ഷണിച്ച് സയന്‍റിഫിക് അഡ്വൈസറി കൗണ്‍സില്‍ മീറ്റിങ്ങുകളെ ശക്തിപ്പെടുത്തുന്ന രീതിയാണ് ആര്‍ജിസിബി പിന്‍തുടരുന്നതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
ആര്‍ജിസിബി എസ്എസി മുന്‍ ചെയര്‍മാന്‍ പ്രൊഫ. എന്‍ കെ ഗാംഗുലി, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) മുന്‍ ഡയറക്ടറും എസ്എഎസി ചെയര്‍മാനുമായ പ്രൊഫ.പി ബലറാം, ബെംഗളൂരു ഐഐഎസ്സി മോളിക്കുലാര്‍ ഫിസിക്സ് പ്രൊഫസര്‍ ഡോ.ബാലസുബ്രമണ്യന്‍ ഗോപാല്‍, ഹൈദരാബാദ് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജി ഡയറക്ടര്‍ ഡോ. വിനയ് കുമാര്‍ നന്ദിക്കൂരി തുടങ്ങിയ പ്രശസ്തരായ ശാസ്ത്രജ്ഞര്‍ പങ്കെടുത്തു. ഡോ. എംആര്‍എസ് റാവു, ഡോ.ചൈതന്യ ജോഷി, ഡോ.വി നാഗരാജ, ഡോ പിഎന്‍ രംഗരാജന്‍, ഡോ പാര്‍ത്ഥ മജുംദാര്‍, ഡോ. സുബ്ര ചക്രവര്‍ത്തി, ഡോ.അജയ് പരിദ, ഡോ. എസ് വി ചിപ്ലൂങ്കര്‍, ഡോ.ചിത്ര സര്‍ക്കാര്‍, ഡോ.അപൂര്‍വ സരിന്‍, ഡോ. പ്രമോദ് ഗാര്‍ഗ്, ഡോ. സൗമിത്ര ദാസ് തുടങ്ങിയ വിദഗ്ധരും മീറ്റിങ്ങില്‍ പങ്കെടുത്തു.