ഖത്തറിൽ സിംഹരാജാവീന് കിരീട ധാരണം!! അർജന്റീന വിജയിച്ചത് പെനാലിറ്റി ഷൂട്ടൗട്ടിൽ; മെസിയ്ക്ക് കന്നി ലോകകപ്പ് ; വീരനായകനായി എമിലിയാനോ മാർട്ടിനെസ് വീണ്ടും

ഖത്തർ: ഖത്തറിന്റെ മണ്ണിൽ അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിന് ഒടുവിൽ സിംഹ രാജാവീന് കിരീട ധാരണം..! മെസിയ്ക്കു വേണ്ടി ചങ്കുറപ്പോടെ പോരാളികൾ പോരാടിയപ്പോൾ പെനാലിറ്റി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടുത്തിട്ട എമിലിയാനോ മാർട്ടിനെസ് വീണ്ടും വീരനായി. അർജന്റീന ഫ്രാൻസിനെ നാലിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ കപ്പ് സ്വന്തമാക്കി.

Advertisements

അത്യന്തം ആവേശം നിറഞ്ഞു നിന്ന ലോകകപ്പ് ഫൈനലിനൊടുവിൽ കളി പെനാലിറ്റിയിലേയ്ക്ക നീങ്ങുകയായിരുന്നു നിശ്ചിത സമയത്ത് ഇരുടീമുകലും രണ്ടു ഗോൾ വീതം നേടിയും, എക്‌സ്ട്രാ ടൈമിൽ 3-3 സമനില ആകുകയും ചെയ്ത സാഹചര്യത്തിൽ കളി പെനാലിറ്റിയിലേയ്ക്കു നീങ്ങുകയായിരുന്നു. ആദ്യം മുതൽ ഫ്രാൻസിനെ പിടിച്ചു കെട്ടി ആക്രമണം നടത്തിയ അർജന്റീന ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി. 23 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ലയണൽ മെസിയും, 36 ആം മിനിറ്റിൽ എയ്ഞ്ചൽ ഡിമരിയയുമാണ് ഗോൾ നേടിയത്. 80 മിനിറ്റ് വരെ ലീഡ് നേടാൻ അർജന്റീനയ്ക്കായി. എന്നാൽ, 80 ആം മിറ്റിൽ ബോക്‌സിനുള്ളിലുണ്ടായ പിഴവിന് അർജന്റീനയ്ക്ക് വലിയ വിലയാണ് നൽകേണ്ടി വന്നത്. കിട്ടിയ പെനാലിറ്റി മനോഹരമായി ഗോളാക്കി മാറ്റിയ എംബാപ്പേ തൊട്ടടുത്ത മിനിറ്റിലും ഗോൾ നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെനാലിറ്റിയിൽ ആദ്യം മെസിയും എംബാപ്പെയും സിംപിളായി ഗോൾ നേടി. രണ്ടാം ഷോട്ട് എടുത്ത കുണ്ടെയുടെ ഷോട്ട് മാർട്ടിനെസ് തടുത്തിട്ടു. അർജന്റീനയ്ക്കായി ഡിബാലയ്ക്കു പിഴച്ചില്ല. പന്ത് ഗോൾ..! ഫ്രാൻസിന്റെ മൂന്നാം ഷോട്ട് പിഴച്ചതോടെ അർജന്റീന രണ്ട് ഗോളിന് മുന്നിലെത്തി. മൂന്നാം കിക്ക് എടുത്ത പരേഡസ് കൂട് പന്ത് ഗോളാക്കി മാറ്റിയതോടെ സമ്മർദം ഫ്രാൻസിനായി. ഒരു ഗോൾ കൂടി അടിച്ച് ഫ്രാൻസ് ഒപ്പം പിടിച്ചു. മോണ്ടിനൽ കൂടി ഗോൾ നേടിയതോടെ അർജന്റീന വിജയം ഉറപ്പിച്ചു.

23 ആം മിനിറ്റ്
മെസി
23 ആം മിനിറ്റിലായിരുന്നു ആരാധകർ കാത്തിരുന്ന ആ നിമിഷം. അർജന്റീനയുടെ മുന്നേറ്റ നിര ഫ്രാൻസ് ബോക്‌സിൽ നിരന്തരം നടത്തിയ റെയ്ഡിന് ഒടുവിൽ ഫലം ഉണ്ടാകുന്നു. ഇടത് വിങ്ങിലൂടെ പ്രതിരോധ നിരക്കാരനെ നൃത്തച്ചുവടുകളോടെ കബളിപ്പിച്ച് ഡിമരിയയുടെ ഒരു മുന്നേറ്റം. ബോക്‌സിനുള്ളിലേയ്ക്കു പാഞ്ഞു കയറിയ ഡിമരിയയെ വലം കാൽ വച്ച് വീഴ്ത്തുന്ന ഡംബേലെ. റഫറി പെനാലിറ്റി ബോക്‌സിലേയ്ക്കു വിരൽ ചൂണ്ടി. ഷോട്ടെടുത്തത് സാക്ഷാൽ ലയണൽ മെസി. ഫ്രഞ്ച് ക്യാപ്റ്റനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസിനെ എതിർവശത്തേയ്ക്കു ചാടിച്ച് പന്ത് ഗോൾ പോസ്റ്റിന്റെ വലത് മൂലയിലേയക്കു തറഞ്ഞു കയറുമ്പോൾ, പന്ത് ഗോളാകുന്നതിനെ ദയനീയമായി നോക്കി നിൽക്കുകയായിരുന്നു ലോറിസ്.

36 ആം മിനിറ്റ്
എയ്ഞ്ചൽ ഡി മരിയ
പെനാലിറ്റി ഗോളിന്റെ പഴി തീർക്കുന്നതായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. ഒരു ടീം ഗോൾ എന്നു തീർത്തു പറയാവുന്ന ഒരു ഗോൾ. സ്വന്തം പകുതിയിൽ നിന്നും ലഭിച്ച പന്തുമായി മെസിയും ആൽവാരസും കുതിക്കുന്നു. പന്ത് കൈമാറിക്കിട്ടിയത് മക്കാലിസ്റ്റർക്ക്. മക്കാലിസ്റ്ററെ വളഞ്ഞ് ഫ്രഞ്ച് പ്രതിരോധ ഭടന്മാർ എത്തി. ഇവർക്കിടയിലൂടെ മക്കാലിസ്റ്ററുടെ ഒരു മനോഹര പാസ്. മക്കാലിസ്റ്റർ സ്വയം ഫിനിഷ് ചെയ്യുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോൾ, ഇടത് വിങ്ങിലൂടെ ഓടിയെത്തിയ മരിയയിലേയ്ക്ക് നീട്ടി നൽകിയ ആ പാസ്. ഓടിയെന്തി പന്തിനെ ഒന്ന് തലോടി ഗോളാക്കി മാറ്റേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു മരിയയ്ക്കുണ്ടായിരുന്നത്.

80 ആം മിനിറ്റ്
കിലിയൻ എംബാപ്പേ
ബോക്‌സിനുള്ളിൽ സഹ താരത്തെ വീഴ്ത്തിയതിനു ലഭിച്ച പെനാലിറ്റി അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ച് എംബാപ്പേ മനോഹരമായി ഗോളാക്കി മാറ്റി. അർജന്റീൻ ആരാധകർ ഞെട്ടിയ നിമിഷം

81 ആം മിനിറ്റ്
എംബാപ്പേ
അർജന്റീനൻ ഇതിഹാസം ലയണൽ മെസിയിൽ നിന്നും കിങ്സ്ല്‌ലി കോമാൻ തട്ടിയെടുത്ത പന്ത് എബാപ്പെയിലേയ്ക്ക്. അതിമനോഹരമായി കളിക്കുന്ന എംബാപ്പേ എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ച് മനോഹരമായി പന്ത് അർജന്റീനയുടെ വലയിൽ എത്തിച്ചു.

എക്‌സ്ട്രാ ടൈം 109 ആം മിനിറ്റ്
ലയണൽ മെസി
ഗോൾ വേണമെന്ന അതിയായ ആഗ്രഹത്തോടെ അർജന്റീനയുടെ കൂട്ടായ ആക്രമണം. മെസിയും ആൽവാസരസും ചേർന്നു നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഗോൾ മുഖത്ത് മെസിയുടെ കാലിൽ പന്ത്. അതിവേഗം മെസി തൊടുത്ത ഷോട്ട് വലയിൽ പതിച്ചെങ്കിലും പ്രതിരോധഭടൻ കുത്തി അകറ്റുന്നു. പക്ഷേ, പന്ത് അപ്പോഴേയ്ക്കും ഗോൾ വല കടന്നിരുന്നു. മെസിപ്പട ആഘോഷവും…!

116 ആം മിനിറ്റ്
കിലിയൻ എംബാപ്പേ
അർജന്റീനൻ ബോക്‌സിനുള്ളിൽ ഗോൺസാലോ മോണ്ടെയിലിന്റെ കയ്യിൽ പന്ത് തട്ടിയതിന് ഫ്രാൻസിന് അനുകൂലമായ പെനാലിറ്റി. കിക്ക് എടുത്ത എംബാപ്പേയ്ക്ക് പിഴച്ചില്ല. ലോകകപ്പ് ഫൈനലിലെ ഹാട്രിക്കും സമനിലയും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.