ഡല്ലാസ് : ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങുടെ പട്ടികയില്‍ ഡിയേഗോ മറഡോണയെ പിന്തള്ളി ലിയോണല്‍ മെസി. ലീഗ്‌സ് കപ്പില്‍ എഫ്‌സി ഡല്ലാസിനെതിരെ ഇന്റര്‍ മയാമിക്ക് വേണ്ടി ഫ്രീകിക്ക് ഗോള്‍ നേടിയതോടെയാണ് മെസി അര്‍ജന്റൈന്‍ ഇതിഹാസത്തെ പിന്നിട്ടത്. നിലവില്‍ മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്, ഇന്റര്‍ മയാമിയില്‍ ഇതിനോടകം രണ്ട് ഫ്രീക്ക് ഗോളുകള്‍ മെസി നേടി.
മറഡോണ (62), സീക്കോ (62), റൊണാള്‍ഡ് കോമാന്‍ (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിക്ക് സാധിക്കും. റൊണാള്‍ഡീഞ്ഞോ (66), ലെഗ്രോടാഗ്ലി (66) എന്നിവരും മെസിക്ക് മുന്നില്‍ മൂന്നും നാലും സ്ഥാനത്താണ്. 77 ഫ്രീകിക്ക് ഗോളുകള്‍ നേടിയിട്ടുള്ള മുന്‍ ബ്രീസിലിയന്‍ താരം ജുനീഞ്ഞോയാണ് ഒന്നാമൻ. 70 ഗോളുകള്‍ നേടിയ പെലെ രണ്ടാം സ്ഥാനത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മെസിക്ക് ഇന്റര്‍ മയാമി ജഴ്‌സിയില്‍ ഏഴ് ഗോളുകളായി. അതും ഒരു മേജര്‍ ലീഗ് സോക്കര്‍ മത്സരം കളിക്കാതെ തന്നെ. ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം ഗോണ്‍സാലോ ഹിഗ്വയ്‌നാണ്. 29 ഗോളുകളാണ് മുന്‍ അര്‍ന്റൈന്‍ താരം നേടിയത്. മെസി ഈ ഫോം തുടരുകയാണെങ്കില്‍ ഒരു സീസണില്‍ ഹിഗ്വെയ്‌ന്റെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ന് ലീഗ്‌സ് കപ്പില്‍ എഫ്‌സി ഡല്ലാസിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റര്‍ മയാമിയുടെ ജയം.