ലണ്ടൻ: ലിവർപൂളിൽ മുങ്ങിയതോടെ പരിശീലകനെ പുറത്താക്കി ബേൺമത്ത്. പരിശീലകൻ സ്‌കോർട്ട് പാർക്കറെയാണ് ബേൺമൗത്ത് പുറത്താക്കിയത്. ഒൻപത് ഗോളിനാണ് ലിവർപൂൾ ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് പരിശീലകന്റെ തലതെറിച്ചത്. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ തോൽവിയാണ് ബേൺമത്തിന് നേരിടേണ്ടി വന്നത്.
ചരിത്രത്തിൽ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതിനു ബേൺമത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പരിശീലകനെ പുറത്താക്കിയത്. ഉടമ മാക്‌സിം ഡെമിനാണ് പരിശീലകനെ പുറത്താക്കുന്ന വിവരം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ടിന്റെ മുൻ മിഡ്ഫീൽഡറായ പാർക്കറിന്റെ പരിശീലക മികവിലാണ് ഇത്തവണ ബേൺമത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേയ്ക്ക് യോഗ്യത നേടിയത്. രണ്ടാം ടയർ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ സീസണിലാണ് ടീം മികച്ച വിജയം നേടി സീസണിൽ മുന്നിലെത്തിയത്. എന്നാൽ, പാർക്കർ പുറത്തായതോടെ ടീമിന്റെ മുന്നോട്ടുള്ള പ്രയാണം ചർച്ചയായിട്ടുണ്ട്. ഗ്യാരി ഓ നീലിന്റെ പട്ടികയാണ് ബേൺമത്ത് ഇപ്പോൾ പുറത്ത് വിട്ടിരുന്നത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്നു പരാജയമുള്ള ബേൺമത്ത്, 16 ഗോളുകളാണ് വഴങ്ങിയത്. ഇതോടെ പോയിന്റ് പട്ടികയിൽ 17 ആം സ്ഥാനത്താണ് ടീം.