ചെന്നൈ: വിക്രത്തിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തെച്ചൊല്ലി അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഇത് വരെ പേര് പോലും നിശ്ചയിച്ചിട്ടില്ലെങ്കിലും സിനിമ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം പെയ്യുന്ന പുതിയ ചിത്രം. ഗ്യാങ്‌സറ്റർ പശ്ചാത്തലത്തിലൊരുങ്ങുന്ന വിജയുടെ 67- ാം ചിത്രത്തിൽ
പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കാനായി ഹിന്ദി ചലച്ചിത്ര താരമായ സഞ്ജയ് ദത്ത് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 കോടിയാണ്ചിത്രത്തിൽ താരത്തിന്റെ പ്രതിഫലം. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച പാൻ ഇന്ത്യൻ ചിത്രമായ കെ.ജി. എഫിന്റെ രണ്ടാം ഭാഗത്തിൽ അധീര എന്ന വില്ലൻ കഥാപാത്രം അവതരിപ്പിച്ചത് സഞ്ജയ് ദത്തായിരുന്നു. നായകനോടൊപ്പം വില്ലൻമാർക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മലയാളി താരം പൃഥിരാജ് സുകുമാരനും സംവിധായകൻ ഗൗതം വാസുദേവ് മേനോനും കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ തയ്യാറാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാസ്റ്റർ വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ രത്‌ന കുമാറും ജിൽ ജുംഗ് ജക്ക് ഫെയിം ധീരജ് വൈദിയും പുതിയ ചിത്രത്തിൽ ലോകേഷ് കനകരാജിനോടൊപ്പം തൂലിക ചലിപ്പിക്കുന്നുണ്ട്. ഒക്ടോബർ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും. 2021 ൽ പുറത്തിറങ്ങിയ മാസ്റ്റർ ആയിരുന്നു ലോകേഷ് വിജയ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം. കോവിഡ് കാലയളവിൽ ഭീമമായ നഷ്ടം നേരിട്ട തമിഴ് സിനിമയെ പിടിച്ചുയർത്തിയത് മാസ്റ്ററിന്റെ വിജയമായിരുന്നു.