ആഗോള തലത്തിൽ ഇത് വരെ വാരിയത് 200 കോടി; ബാഹുബലിയും മഞ്ഞുമ്മലും പിന്നിൽ; ഇനി “ലോക” കളക്ഷനിൽ മുന്നിലുള്ളത് ആ വമ്പൻ സിനിമകൾ മാത്രം

ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് ലോക. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയാണ് സിനിമ ഇതുവരെ വാരിക്കൂട്ടിയത്. കേരള ബോക്സ് ഓഫീസിലും ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ ലോകയുടെ സ്ഥാനം പുറത്തു വന്നിരിക്കുകയാണ്.

Advertisements

ഫഹദിനൊപ്പമുള്ള സിനിമയുടെ അപ്‌ഡേറ്റുമായി സംവിധായകൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ കേരളത്തിൽ നിന്ന് 75 കോടി കളക്ഷനുമായി ഏഴാം സ്ഥാനത്താണ് ലോകയിപ്പോൾ ഉള്ളത്. 118.90 കോടി നേടി കളം വിട്ട മോഹൻലാലിന്റെ തുടരും ആണ് കേരളത്തിൽ ഒന്നാം സ്ഥാനത്ത്. കേരളത്തിൽ ആദ്യമായി 100 കോടി കടന്ന സിനിമയും ഇതുതന്നെയാണ്. 89.10 കോടിയുമായി ജൂഡ് ആന്തണി ചിത്രം 2018 , 86.25 കോടിയുമായി മോഹൻലാലിന്റെ എമ്പുരാൻ, 85.10 കോടിയുമായി പുലിമുരുഗൻ, 79.28 കോടിയുമായി പൃഥ്വിരാജ്-ബ്ലെസ്സി ചിത്രം ആടുജീവിതം എന്നിവയാണ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ സ്ഥാനമുറപ്പിച്ച സിനിമകൾ. 

ലോകയ്ക്ക് തൊട്ട് മുന്നിലായി ആറാം സ്ഥാനത്തുള്ളത് ഫഹദ് ഫാസിൽ ചിത്രമായ ആവേശമാണ്. 76.10 കോടിയാണ് ആവേശം നേടിയത്. ഈ കളക്ഷനെ ലോക വരും ദിവസങ്ങളിൽ മറികടക്കുമെന്നാണ് ട്രേഡ്q അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ബാഹുബലി 2 , മഞ്ഞുമ്മൽ ബോയ്സ്, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ലോകയ്ക്ക് തൊട്ടു പിന്നിലുള്ള സിനിമകൾ.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

Hot Topics

Related Articles