കൊച്ചി : ചരിത്രവിജയം നേടി റിലീസിങ് കേന്ദ്രങ്ങളില്‍ മുന്നേറുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര’.ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിൻ, ചന്തു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. ഇതിനുപുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒരാളെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാവുകൂടിയായ ദുല്‍ഖർ സല്‍മാൻ പുറത്തുവിട്ട കാര്യം ശ്രദ്ധനേടുകയാണ്.
മൂത്തോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണെന്നാണ് ദുല്‍ഖർ സല്‍മാൻ വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് ലോകയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖർ ഇക്കാര്യം പറഞ്ഞത്. മൂത്തോന് പിറന്നാളാശംസകള്‍ എന്നാണ് താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിലെ വാചകം. മമ്മൂട്ടിയുടെ മുഖം വ്യക്തമാകാത്ത പ്രത്യേക പോസ്റ്ററാണ് ദുല്‍ഖർ പുറത്തുവിട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര’യില്‍ വളരെ സസ്പെൻസ് ആക്കി വെച്ചിരുന്ന കഥാപാത്രമായിരുന്നു ‘മൂത്തോൻ’. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആരാണെന്ന തലത്തില്‍ പലവിധ ചർച്ചകളും നടന്നിരുന്നു.
കല്യാണി പ്രിയദർശൻ ‘ചന്ദ്ര’ എന്ന സൂപ്പർഹീറോ കഥാപാത്രമായി എത്തിയ ‘ലോക’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.