കോട്ടയം: തെരഞ്ഞെടുപ്പിൽ വോട്ടിങ് പങ്കാളിത്തം ഉയർത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം നിയമസഭാനിയോജകണ്ഡലത്തിൽ മുതിർന്ന വോട്ടർമാരെ ആദരിച്ചു. സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ(സ്വീപ്) നേതൃത്വത്തിലാണ് 105 വയസുള്ള കോറ്റാടിയിൽ കുഞ്ഞമ്മ, 102 വയസുള്ള ചോലംകേരിൽ ഏലിയാമ്മ കുഞ്ചെറിയ എന്നിവരെ വൈക്കം തഹസീൽദാർ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും പുഷ്പങ്ങൾ നൽകിയും ആദരിച്ചത്.
Advertisements