കുറവിലങ്ങാട് പുലവേലിൽ പി ഒ വർക്കി (75) (ലോക് താന്ത്രിക് ജനതാദൾ മുൻ കോട്ടയം ജില്ലാ പ്രസിഡൻറ്) നിര്യാതയായി.
സംസ്കാരം 2024 സെപ്റ്റംബർ 12 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥി കാലഘട്ടം മുതൽ സാമൂഹിക രംഗത്ത് സജീവമായിരുന്നു. എന്നും സോഷ്യലിസ്റ്റ് ചേരിയിൽ അടിയുറച്ച് പ്രവർത്തിച്ചു.
നല്ലൊരു വായനക്കാരനും വാഗ്മിയും ആയിരുന്നു. സ്വന്തം പത്രാധിപത്വത്തിൽ ‘മുള്ളും മലരും’ മാസിക പ്രസിദ്ധീകരിച്ചിരുന്നു. മികച്ച കർഷകനുമായിരുന്നു.
ആർ.ജെ.ഡി. പാർലമെന്ററി ബോർഡ് അംഗം, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം, കേരള ഗ്രന്ഥശാല കൗൺസിൽ കൺട്രോൾ ബോർഡ് അംഗം, ആർ.ടി.എ. ബോർഡ് അംഗം, കേരള സ്റ്റേറ്റ് ഫോറസ്റ്ററി കൗൺസിൽ ചെയർമാൻ, എൽ.ഡി.എഫ്. കുറവിലങ്ങാട് മണ്ഡലം കൺവീനർ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിലും സജീവമായിരുന്നു അദ്ദേഹം.