ലണ്ടൻ: ലോർഡ്സില്‍ മഴകാരണം 29 ഓവറാക്കി ചുരുക്കിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍.ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മഴനിയമപ്രകാരം 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്താണ് വിജയിച്ചത്.
ഇന്ത്യൻ ബാറ്റിങ്ങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 51 പന്തില്‍ 42 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേത് മാത്രമായിരുന്നു ഇന്ത്യൻ നിരയിലെ ഭേദപ്പെട്ട പ്രകടനം. ആദ്യ കളി വിജയിച്ച ഇന്ത്യ വീണ്ടും വിജയമാവർത്തിക്കുമെന്ന പ്രതീക്ഷ തകർന്നു. ഇതോടെ പരമ്ബര സമനിലയിലാക്കാൻ ഇംഗ്ലണ്ടിനായി. ആദ്യ കളിയില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ജൂലായ് 22-നാണ് പരമ്ബരയിലെ അവസാന മത്സരം. ടോസ് ചെയ്തയുടൻ മഴയെത്തിയതിനാല്‍ നാലുമണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്.