കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പോക്സോ കേസില്‍ ജയചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മാസങ്ങളായി ഒളിവുജീവിതം നയിക്കുന്ന പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നത് വലിയ വിമർശനങ്ങള്‍ക്കും ഇടയാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ വർഷം ജൂണ്‍ എട്ടിനാണ് നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ ഇതില്‍ തുടർനടപടി ഉണ്ടായില്ല. അതിനിടെ ജൂലൈ മാസത്തില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റിന് വിലക്കില്ലാതിരുന്നിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ലൈംഗികാതിക്രമ കേസുകള്‍ റിപ്പോർട്ട് ചെയ്യുമ്ബോള്‍ ചില സാഹചര്യങ്ങളില്‍ പ്രതി ഉടൻ അറസ്റ്റിലാവുകയും മറ്റുചിലപ്പോള്‍ പ്രതിയെ ഇരുട്ടില്‍ തപ്പുന്ന പൊലീസിനെയുമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നതെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് കസബ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.