ലോറി ഇടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു

ആലപ്പുഴ: സിമന്റുമായി എത്തിയ ചരക്കുലോറി കുത്തനെയുള്ള കയറ്റത്തിൽ നിയന്ത്രണം വിട്ടു പിന്നോട്ട് തെന്നിമാറി വൈദ്യുത തൂൺ ഇടിച്ചു തകർത്തു. എയർ ബ്രേക് തകരാറിലായതിനെ തുടർന്നാണു ലോറി പിന്നോട്ട് തെന്നി മാറിയത്.

Advertisements

കൊല്ലം – തേനി ദേശീയപാതയിൽ മാങ്കാംകുഴി ജംക്‌ഷനു സമീപം ആയിരുന്നു അപകടം. എയർ ബ്രേക്ക് തകരാറിലായതിനെ തുടർന്നു കയറ്റത്തിൽ വച്ചു ലോറി പിന്നോട്ടു നിരങ്ങി നീങ്ങി. നാട്ടുകാർ ചക്രങ്ങൾക്കിടിയിൽ തടസ്സമുണ്ടാക്കി ലോറി പിന്നോട്ടു ഉരുളാതിരിക്കാൻ ശ്രമിച്ചെങ്കിലും അത് മറികടന്നു ലോറി പിന്നോട്ടു തെന്നിമാറി വൈദ്യുത തൂൺ ഇടിച്ചു തകർക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ മാങ്കാംകുഴി സ്വദേശി ബാബുവിന്റെ വിരലിനു പരുക്കേറ്റു. ഡ്രൈവർ സ്റ്റിയറിങ് തിരിച്ചതിനാലാണു ലോറി വശത്തേക്കു തെന്നി മാറി വലിയ അപകടം ഒഴിവായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.