ലോറിക്കകത്തും സീറ്റിലും രക്തക്കറ; നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്: പൈവളിഗ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫ് (29) ആണ് മരിച്ചത്. ലോറിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടത്.

Advertisements

ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഒടിഞ്ഞ മുളവടിയും ലോറിക്കകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles