അമ്പലപ്പുഴയിൽ നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു;ഒരാൾക്ക് പരിക്ക് ;മണിക്കൂറുകളോളം ഗതാഗതതടസം

ആലപ്പുഴ : ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു.

Advertisements

ഇന്ന് പുലർച്ചെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന മിനി പാഴ്സൽ ലോറി നിയന്ത്രണം തെറ്റി തൊട്ടുമുന്നിൽ തടി കയറ്റിപ്പോയ ലോറിയിലിടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ഒരു ഭാഗത്തേക്ക് തടി ലോറി മറിഞ്ഞു.

പാഴസൽ ലോറിയുടെ ഡ്രൈവർ എറണാകുളം മൂത്തകുന്നം പാലമറ്റത്ത് ചെറിയാൻ്റെ മകൻ ആകേഷ് (38) ന് പരിക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

അമ്പലപ്പുഴയിൽ നിന്നും പൊലീസും, തകഴിയിൽ നിന്നുള്ള ഫയർഫോഴ്സും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.