ലോട്ടറി തൊഴിലാളികളോടുള്ള ഇടതുപക്ഷ ഗവർൺമെന്റിന്റെ വഞ്ചനാപരമായ നിലപാടുകളിൽ പ്രതിക്ഷേധിച്ചു കൊണ്ട് കേരളാ ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് അസോസിയേഷൻ INTUC സംസ്ഥാന പ്രസിഡന്റ് ശ്രീ . തോമസ് കല്ലാടൻ നയിക്കുന്ന “സമര പ്രഖ്യാപന വാഹന ജാഥക്ക് ഏറ്റുമാനൂരിൽ സ്വീകരണം നൽകി.
UDF ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു , യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം, സംസ്ഥാന ഭാരവാഹികളായ കെ.ജി. ഹരിദാസ് ,എസ്. സുധാകരൻ നായർ , സാബു മാത്യു ,സക്കീർ ചങ്ങംപള്ളി, എം.ആർ. ഷാജി, ബിജു നാരായണൻ, ഗ്രേഷ്യസ് പോൾ, ദേവപ്രസാദ്,വർക്കി ജോയ്, ജെറോയ് പൊന്നാറ്റിൽ, രവികുമാർ,ജോൺസൺ, ബിജു മൂലയിൽ,സജി ജോസഫ്,ജോർജ് കരോട്ട്,ഐസക് പാടിയത്ത്, ജോസഫ് ചാക്കോ,ബേബി,അനിൽ പി സി, രാജേഷ് പി,സലിം, സവിത ജോമോൻ, സൗമ്യ,പ്രീത ദാസപ്പൻ,ലോട്ടറി തൊഴിലാളികളായ റിൻസി, ഉഷ, മിനി, രജനി, വിജയകുമാർ,മോഹനൻ, ബാബു, രാജു എന്നിവർ പ്രസംഗിച്ചു.