മുംബൈ : ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് - രണ്‍ബീര്‍ കപൂര്‍ വിവാഹം ഏപ്രില്‍ 14ന് നടക്കും. 13ന് വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മുംബൈ ചെമ്പൂരിലെ ആര്.കെ. ബംഗ്ലാവിലാണ് വിവാഹം. പഞ്ചാബി രീതിയില്‍ നാലുദിവസമാണ് വിവാഹ ആഘോഷം . ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സദ്യ സാച്ചിയാണ് ആലിയയ്ക്ക് വിവാഹവസ്ത്രങ്ങള്‍ ഒരുക്കുന്നത്.
വിവാഹദിനത്തില്‍ ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡി സൈന്‍ ചെയ്ത വേഷങ്ങളാവും അണിയുക.അന്തരിച്ച ബോളിവുഡ് നടന് ഋഷികപൂറിന്റെയും നടി നീതുസിംഗിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍.സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഒരുമിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനിലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രഹ്മാസ്ത്ര ഈ വര്‍ഷ അവസാനം പുറത്തിറങ്ങും. 2018ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ പ്രണയം പരസ്യമാകുകയായിരുന്നു. ഷാരൂഖ് ഖാന്, ദീപിക പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്മാന്ഖാന് തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളും സംവിധായകരും വിവാഹ ചടങ്ങിൽ പങ്കെടുക്കും.