കത്തെഴുതി കാത്തിരുന്ന പ്രണയ കഥകളിൽ നിന്നും കത്തിയുമായി വഴിയോരത്ത് കാത്ത് നിൽക്കുന്ന ന്യൂജെൻ പ്രണയം വരെ ; പ്രതികാരം കവർന്നെടുക്കുന്ന ജീവിതങ്ങളിലെ പ്രണയമെവിടെ

ന്യൂസ് ഡെസ്ക് : പ്രണയം നിർവ്വചനങ്ങൾ പലതും കാലം കൽപ്പിച്ചു നൽകിയിട്ടുള്ള ദിവ്യമായ ഒരു അനുഭൂതി മാത്രമായിരുന്നില്ല.
വാക്കുകൾക്ക് അതീതമായ അനിർവചനീയത അതിൽ നിറഞ്ഞു തുളുമ്പിയിരുന്നു. ഓർമ്മിച്ചെടുത്തു പറയാൻ നഷ്ടങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത അനശ്വര ബന്ധങ്ങളുടെ ഡയറിക്കുറിപ്പോടെയാണ് ആ അനുഭവത്തെ നാം നോക്കി കണ്ടിരുന്നത്. ജീവിതം കൊണ്ടും തൂലിക കൊണ്ടും മാതൃക തീർത്ത് നിൽക്കുന്ന ഒട്ടനവധി പ്രണയ കഥകൾ ഇന്നും ഉൾ പുളകത്തോടെ നാം ഓർത്തെടുക്കുന്നുണ്ട്. ജീവിതാവസാനം വരെയും കാത്തിരുന്ന് ഒന്നിക്കാൻ കഴിയാഞ്ഞതും, പരസ്പരം വിധിയെ പഴിച്ച് ചിന്മടങ്ങിയവരും, ഒരുമിച്ച് മറ്റൊരു ലോക സങ്കൽപ്പത്തിൽ ഒന്നിക്കാമെന്ന് വ്യാമോഹിച്ചവരും അങ്ങനെ അങ്ങനെ പകയില്ലാത്ത പ്രതികാരം സ്നേഹത്തെ കീഴ്പ്പെടുത്താത്ത എത്രയെത്ര ജീവിതങ്ങൾ ….

Advertisements

പിന്നെ എന്ന് മുതലാണ് പ്രണയമെന്ന വാക്കിലേക്ക് പകയുടെ , കൊലയുടെ രക്തം ഇറ്റ് വീണ് തുടങ്ങിയത്. ജീവന് തുല്യം എന്ന് എപ്പോഴെങ്കിലുമൊക്കെ പറഞ്ഞ ആളുടെ ഹൃദയത്തിലേക്ക് എങ്ങിനെയാണ് കഠാരയുടെ മുനയെത്തുന്നത്. പ്രണയം മരിച്ചു തുടങ്ങിയ ഇന്നലെകളിൽ നിന്ന് മാംസ ദാഹിയായ കാമം കത്തിപ്പടരുന്നതിന്റെ പുകച്ചുരുൾ പെട്രോൾ മണത്തോട് കൂടി നമ്മുടെ നാടിനെ മലീമസമാക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനസയും , നിധിനയും ഒടുവിൽ കൃഷ്ണപ്രിയയും എന്തായിരിക്കാം ഇവർ ചെയ്ത കുറ്റം പ്രണയാഭ്യർത്ഥന നിരസിച്ചതോ അതോ പ്രണയിച്ച് തുടങ്ങിയപ്പോൾ സ്വരൂപം പുറത്തെടുത്തവരെ അകറ്റി നിർത്തിയതോ ഇനി പരസ്പരം പ്രണയിച്ചിരുന്നവരാണെങ്കിലോ അല്ലെങ്കിൽ കൂടിയോ എങ്ങിനെയാണ് പ്രണയത്തെ പക കവർന്നെടുക്കുന്നത്. കത്തെഴുതി കാത്തിരുന്ന പ്രണയ കഥകളിൽ നിന്നും കത്തിയുമായി വഴിയോരത്ത് കാത്ത് നിൽക്കുന്ന പുതിയ കാലത്തിന്റെ ന്യൂജെൻ പ്രണയത്തെ പ്രണയമെന്ന് വിളിക്കരുത്

മരണത്തിലൂടെങ്കിലും ഒന്നിക്കാമെന്ന് വിശ്വസിച്ച മനുഷ്യായുസ്സുകളുടെ മുൻപിൽ മരണം കണ്ട് പുഞ്ചിരിച്ച് നിൽക്കുവാൻ കഴിയുന്ന ദയാരഹിതമായ മാനസ്സികാവസ്ഥയുടെ പേരല്ല പ്രണയം . പ്രണയം പറഞ്ഞ് തുടങ്ങിയ നാൾ മുതൽ അവന്റേയോ അവളുടേയോ ജീവിതത്തിന്റെ യാകെ പേറ്റന്റ് കൈവശപ്പെടുത്തി എന്ന ധാരണയോടെ അവകാശ സർട്ടിഫിക്കറ്റിൽ സ്വാതന്ത്ര്യ ബോധത്തെ തളച്ചിടാൻ ശ്രമിക്കുന്ന മാനസികാവസ്ഥകളെ ആദ്യ മയക്കേണ്ടുന്നത് വൈദ്യുതി പ്രവാഹം തലയിലൂടെ ഇരച്ചു കയറ്റി വിടുന്ന നാല് ചുവരുകൾക്കുളളിലേയ്ക്കാണ്.

ഇൻസ്റ്റാമിൽ കണ്ട് ഫെയ്സ്ബുക്കിൽ പരിചയം പുതുക്കി നിങ്ങൾ റീൽസിൽ ഒന്നിച്ചോളുക. അവിടെ വരെ മാത്രം അതിനുമപ്പുറം കടന്ന് പ്രണയമെന്ന അനശ്വര സത്യത്തിന്റെ കൂട് തേടി പായുവാൻ വെമ്പൽ കൊള്ളണ്ടതില്ല. അങ്ങനെ മുന്നോട്ട് പോകുവാൻ അത്രകണ്ട് തിടുക്കമാണെങ്കിൽ പ്രിയ സുഹൃത്തേ ആദ്യം നീയൊരു മനുഷ്യനാവുക. ജീവനെടുക്കുന്ന വനായല്ല ജീവൻ നൽകുന്ന നല്ലൊരു മനുഷ്യ സ്നേഹിയായി…

Hot Topics

Related Articles