ലൗ – ഹേറ്റ് റിലേഷൻഷിപ്പാണ്! അത് ഞാൻ ആസ്വദിക്കുന്നു : നിലപാടുമായി പാർവതി തിരുവോത്ത് 

കൊച്ചി :മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാർവതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരത്തിന് തമിഴിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ഉള്ളൊഴുക്ക് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി പാർവതി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ചർച്ചയാകുന്നത്.

Advertisements

തന്നെ ആളുകള്‍ വെറുക്കുന്നതില്‍ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് പറയുകയാണ് താരം. മലയാളികള്‍ക്ക് പാർവതിയോട് ലൗ – ഹേറ്റ് റിലേഷൻഷിപ്പാണ്. അഭിനയം ഇഷ്ടമാണെങ്കിലും അഭിപ്രായം പറയേണ്ടെന്നുള്ള ആളുകളുടെ രീതിയെ ബാദ്ധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇത്തരം ഒരു മറുപടി താരം നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ ഞാൻ പൂർണ ഹൃദയത്തോടെ ഒരു കാര്യം പറയട്ടെ, എന്നെ വെറുക്കുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരും ഇഷ്ടപ്പെടണം എന്നത് ഒരു അനാവശ്യമായ പ്രതീക്ഷയാണ്. എല്ലാവർക്കും എല്ലാവരെയും ഇഷ്ടമായിരിക്കില്ലല്ലോ, എനിക്കുമതേ. എല്ലാവർക്കും എല്ലാ കാര്യത്തിലും ഒരു അഭിപ്രായം ആയിരിക്കില്ല. ഞാൻ ഒരു അഭിനേതാവാണ്. ഞാൻ പലപ്പോഴും ഇടപെട്ടിട്ടുള്ളത് എന്നെ ബാധിക്കും എന്നുറപ്പുള്ള കാര്യത്തിലാണ്. ഇടപെട്ടില്ലെങ്കില്‍ അത് എന്റെ അവകാശങ്ങളെ ബാധിക്കുമെന്ന് ബോദ്ധ്യമുള്ളത് കൊണ്ടാണ്. എന്റെ നിലപാടുകളിലെ മുഖ്യധാര എന്നും മനുഷ്യത്വമാണ്. ആളുകള്‍ക്ക് എന്നോടുള്ള ലൗ – ഹേറ്റ് റിലേഷൻഷിപ്പില്‍ ഞാൻ ഓക്കെയാണ്. കാരണം ജോലി ചെയ്യുക എന്നതാണ് പ്രധാനം. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകർ എപ്പോഴും സപ്പോർട്ട് ചെയ്യാറുണ്ട്. അക്കാര്യത്തില്‍ ഞാൻ പ്രേക്ഷകരെ ബഹുമാനിക്കുന്നു’, പാർവതി വ്യക്തമാക്കി.

Hot Topics

Related Articles