വിവാഹ മോചിതയായ യുവ നടി ഗൗതമി നായർ ഗർഭിണി ! സാരി പറ്റിച്ച പണിയെന്ന് നടി 

കൊച്ചി : സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയ്ക്ക് ഒടുവില്‍ വിശദീകരണവുമായി എത്തി യുവ നടി ഗൗതമി നായർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കൊണ്ടല്‍.ഇതിൻറെ പ്രമോഷൻ തിരക്കുകളിലാണ് നടി. ആൻറണി വർഗീസ് ആണ് നായകൻ. പ്രമോഷൻ പരിപാടികളില്‍ ഗൗതമിക്കൊപ്പം സജീവമായി നടനും ഉണ്ട്. ഒരു പ്രമോഷൻ കഴിഞ്ഞ് ഒരുമിച്ച്‌ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗൗതമിയുടെ ലുക്ക് കണ്ട് എല്ലാവരും നടി ഗർഭിണിയാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. ഡിവോഴ്സ് ആയ ഗൗതമി എങ്ങനെ ഗർഭിണിയായെന്നായി ആരാധകരുടെ ചർച്ച.

Advertisements

ഓണം അടുത്തതിനാല്‍ ആ ഒരു വൈബുള്ള സാരിയിലും ഹെയർസ്റ്റൈലുമാണ് ഗൗതമി എത്തിയത്. പെപ്പെയും ഓണം തീമുള്ള കസവ് മുണ്ടും കർത്ത ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. വീഡിയോ കണ്ടാല്‍ ഗൗതമി ഗർഭിണിയാണെന്ന് തോന്നും വയർ വലുതായത് വീഡിയോയില്‍ വ്യക്തമാണ്. മാത്രമല്ല വയറില്‍ കൈവെച്ചാണ് ഗൗതമി നടന്ന് വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീഡിയോ വൈറലായപ്പോള്‍ ഡിവോഴ്സായ ഗൗതമി എങ്ങനെ ഗർഭിണിയായി എന്നുള്ള സംശയമായിരുന്നു മറ്റ് ചിലർക്ക്. ചർച്ചകള്‍ക്ക് ചൂടുപിടിച്ചതോടെ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി ഗൗതമി തന്നെ നല്‍കി. യഥാർത്ഥത്തില്‍‌ ഗൗതമി ഗർഭിണിയല്ല. സാരി പറ്റിച്ച പണിയാണ്. സാരി കുറച്ച്‌ സീനായിരുന്നു. സിംഗിളായ ഞാൻ എവിടുന്ന് ഗർഭിണിയാവാനാണ്. ഞാൻ ഉടുത്ത കുറച്ച്‌ പണിയാരുന്നു. വളരെ നീളമുള്ളതായിരുന്നു ഞാനാണെങ്കില്‍ മെലിഞ്ഞയാളുമാണ് ഗൗതമി വിശദീകരിച്ചു.

നീളമുള്ള സാരിയായതുകൊണ്ട് തന്നെ ‍ഞൊറിവ് കൃത്യമായി അറേഞ്ച് ചെയ്യാൻ കഴിയാതെ പോയതാണ് വയർ വീർത്തതായി കാഴ്ചക്കാർക്ക് തോന്നാൻ കാരണം. അതുപോലെ തന്നെ ചിലർക്ക് ഗൗതമിക്ക് ഒപ്പമുള്ളത് നടൻ ആന്റണി പെപ്പെയാണെന്നും മനസിലായില്ല. കാരണം ശരീരഭാരം നന്നായി കുറച്ച ലുക്കിലാണ് താരമിപ്പോള്‍ ഉള്ളത്.

വൈറലായ വീഡിയോ കണ്ട് ഗൗതമിയുടെ ഭർത്താവിന് അങ്കമാലി ഡയറീസിലെ പെപ്പെയുടെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ആ കമന്റിലും വ്യക്തമായ മറുപടി നടി നല്‍കി. ബ്രോ… ഒപ്പമുള്ള പെപ്പെ തന്നെയാണ്. ഞാൻ സിംഗിളാണ്. എനിക്ക് ഭർത്താവില്ല. ഞങ്ങള്‍ സെപ്തംബർ 13ന് റിലീസ് ചെയ്യുന്ന കൊണ്ടല്‍ പ്രമോഷനിലാണ് എന്നാണ് ഗൗതമി കുറിച്ചത്.

ശേഷം പെപ്പെയെ മെൻഷൻ ചെയ്ത് ഇത് വല്ലതും കാണുന്നുണ്ടോയെന്ന് സരസമായി ഗൗതമി ചോദിക്കുകയും ചെയ്തു. ഗൗതമിയുടെ മറുപടി വന്നതോടെയാണ് നടി ഗർഭിണിയാണോയെന്ന് ചോദിച്ചുള്ള കമന്റുകള്‍ കുറഞ്ഞത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖർ സല്‍മാൻ, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ. സെക്കന്റ് ഷോക്ക് ശേഷവും ഒരുപിടി ചിത്രങ്ങളില്‍ നായികാ വേഷത്തില്‍ ഗൗതമിയെ കാണാനായി.

സെക്കന്റ് ഷോയുടെയും കുറുപ്പിന്റേയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരുവരും കുറച്ച്‌ നാള്‍ മുമ്ബ് വിവാഹമോചിതരായി.

പക്ഷെ അക്കാര്യം താരങ്ങള്‍ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. അടുത്തിടെയാണ് ശ്രീനാഥുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഗൗതമി തുറന്ന് പറഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.