കൊച്ചി : മലയാളത്തിലെ അവതാരകരില്‍ ഏറെ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന സംസാര രീതിയാണ് രഞ്ജിനിയെ ശ്രദ്ധേയയാക്കിയത്.ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും അതോടൊപ്പം തന്നെ മികച്ച സ്വീകാര്യതയും ജനപിന്തുണയും രഞ്ജിനിക്ക് ലഭിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ജനപ്രീതി നേടിയ രഞ്ജിനി, ദ ഗ്രീൻ റൂം എന്ന പേരില്‍ പുതിയ ഷോയും ആരംഭിച്ചിരിക്കുകയാണ്. ഗായിക കെഎസ് ചിത്രയായിരുന്നു ഷോയിലെ ആദ്യത്തെ അതിഥി.
രഞ്ജിനിയുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നയാള്‍ കൂടിയാണ് ചിത്ര. ജൂലെെ 26നായിരുന്നു ഷോയുടെ ആദ്യത്തെ എപ്പിസോഡ് സ്ട്രീം ചെയ്തത്. ചിത്രച്ചേച്ചിയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ ഷോയിലും രഞ്ജിനി സംസാരിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരില്‍ ചിത്ര ചേച്ചി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാലിൻമേല്‍ കാല്‍ കയറ്റി വെച്ച് റിഹേഴ്സലില്‍ ഇരിക്കുമ്ബോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. ‘ലെഗ്സ് ഡൗണ്‍’ എന്നായിരിക്കും മെസേജ്. എന്റെ ലെെഫില്‍ എന്നെ കല്യാണം കഴിപ്പിക്കാൻ ഏറ്റവും കൂടുതല്‍ ആഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും അത്രയും ആഗ്രഹമില്ല”, എന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു.
രഞ്ജിനിക്കൊപ്പമുള്ള ഒരു അനുഭവം ചിത്രയും പങ്കുവെച്ചു.”ഞങ്ങള്‍ കോയമ്ബത്തൂരില്‍ ഒരു ഷോയ്ക്ക് പോയതായിരുന്നു. ഡോക്ടേർസിന്റെ കോണ്‍ഫറൻസായിരുന്നു. വലിയൊരു റാംപ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ സ്കേർട്ടുമിട്ട് റാംപിലേക്ക് നടന്ന് പോകുകയാണ്. റാംപിന്റെ ചുറ്റം ക്യാമറയും പിടിച്ച് കുറേ ആളുകള്‍ നില്‍പുണ്ടായിരുന്നു. എനിക്ക് ടെൻഷനായിട്ട് ഇരിക്കാൻ പറ്റുന്നില്ല. ആദരിക്കുന്ന കൂട്ടത്തില്‍ എന്നെ ഒരു പൊന്നാട അണിയിച്ചിരുന്നു. അത് ഞാൻ രഞ്ജിനിക്ക് ഉടുപ്പിച്ചുകൊടുത്തു”, എന്നാണ് ചിത്ര പറഞ്ഞത്. കെഎസ് ചിത്രയുടെ പൊന്നാട മുണ്ടായി ഉടുത്ത ലോകത്തിലെ ഏക വ്യക്തി താനാണെന്നാണ് രഞ്ജിനി ഇതിന് മറുപടിയായി പറഞ്ഞത്.