കണ്ണടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും ഇല്ലാത്ത കാഴ്ചകള്‍ കാണുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക; ഹാലൂസിനോജന്‍സായ എല്‍.എസ്.ഡിയും അയാഹുവാസ്‌ക ചായയും മെറും മൂഡ് ഇലവേറ്ററുകളല്ല; ദിവസവും കേള്‍ക്കുന്ന ന്യൂജനറേഷന്‍ ലഹരിയായ എല്‍.എസ്.ഡിയെപ്പറ്റി വിശദമായി അറിയാം

മാരക മയക്കുമരുന്നായ എല്‍എസ്ഡി പിടികൂടിയെന്ന് ദിനംപ്രതി വാര്‍ത്തകളില്‍ കേള്‍ക്കാറുണ്ടെങ്കിലും യുവാക്കള്‍ക്കൊഴികെ പലര്‍ക്കും ഇതേപ്പറ്റി കൃത്യമായ അറിവില്ല. മദ്യത്തില്‍ നിന്നും കഞ്ചാവില്‍ നിന്നും കൂട്മാറിയ ന്യൂജനറേഷന്റെ പ്രിയപ്പെട്ട ലഹരിയാണ് എല്‍എസ്ഡി. ചെറിയ ഡോസിന് പോലും പതിനായിരക്കണക്കിന് രൂപ വിലവരുന്ന എല്‍എസ്ഡി ഉപഭോഗം പരീക്ഷിക്കാന്‍ പോലും മുതിരേണ്ടതില്ല, അത്രയ്ക്ക് അഡിക്റ്റീവ് സ്വഭാവമാണ് ഇതിന്. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ പുറത്ത് കടക്കുക ശ്രമകരമെന്ന് സാരം. കേരളത്തിലെ ക്യാമ്പസുകളിലേക്കും യുവത്വത്തിലേക്കും പടരുന്നതായ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിട്ട് അധിക നാളായിട്ടില്ല. കഞ്ചാവും ബ്രൗണ്‍ഷുഗറുമായിരുന്നു ഭയപ്പെട്ടിരുന്ന ലഹരിയെങ്കില്‍ ഇപ്പോള്‍ ഗോവയില്‍നിന്നും മുംബൈയില്‍ നിന്നുമെല്ലാം കുഞ്ഞു സ്റ്റാമ്പുകളായി എല്‍ എസ് ഡി യുവത്വത്തിന്റെ നാവിലേക്കെത്തുന്നുണ്ട്.

Advertisements

ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് അഥവാ എല്‍.എസ്.ഡി മാരകമായ ഒരു മയക്കുമരുന്നാണ്. ഫന്റാസിയ, സ്പിരിട്ട് മോളിക്യൂള്‍, ബിസ്നസ്സ്മാന്‍ സ്പെഷ്യല്‍ എന്ന പേരിലെല്ലാം അറിയപ്പെടുന്ന ഡി എം ടി ലഹരി ലാബില്‍ നിര്‍മിക്കപ്പെടുന്ന ഒരു വെളുത്ത പൊടിയാണ്. ഡിമിത്രി എന്ന ഓമനപ്പേരും ഈ ലഹരിക്കുണ്ട്. ഭാഗിക കൃത്രിമസംയുക്തമായ ഇത് മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ളതാണ്. കണ്ണടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും യഥാര്‍ത്ഥമല്ലാത്ത കാഴ്ച്ചകള്‍ കാണുന്നതായി തോന്നുക, മതപരമായ അനുഭവങ്ങള്‍ അനുഭവിക്കുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക എന്നീ വിഭ്രാന്തജനകമായ അനുഭവങ്ങള്‍ എല്‍എസ്ഡി പോലുള്ള ഹാലൂസിനോജന്‍സ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാം. ആകുലത, അകാരണഭീതി (പാരനോയിയ), ഡെല്യൂഷനുകള്‍ എന്നിവ ഈ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്‍ എസ് ഡിഎര്‍ഗോട്ട് എന്ന് വിളിക്കുന്ന ഒരു ഫംഗസില്‍നിന്നാണ് എല്‍ എസ് ഡി ഉണ്ടാക്കുന്നത്. ഇതിന്റെ മറ്റ് പേരുകള്‍ ആസിഡ്, ബ്ലോട്ടര്‍, ഡോട്ട്സ്, യല്ലോ, സണ്‍ഷൈന്‍ എന്നിവയാണ്. നിയമവിരുദ്ധ ലാബുകളില്‍ ഉത്്പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലൈസര്‍ജിക് ആസിഡ് ഉത്പന്നമാണ് എല്‍ എസ് ഡി. പക്ഷേ, സ്റ്റാന്പ് രൂപത്തില്‍ വിതരണത്തിനെത്തുമ്പോള്‍ ചെറു കൈപ്പ് രുചിയുള്ള ദ്രാവകരൂപത്തിലേക്ക് മാറ്റം വരുത്തുന്നു.മൂഡ് ഇലവേറ്ററായാണ് എല്‍ എസ് ഡി ഉപയോഗിക്കപ്പെടുന്നത്. ഡി ജെ പാര്‍ട്ടികളിലും മറ്റും ആഘോഷവും നൃത്തവും കൊടുമ്പിരി കൊള്ളുമ്പോള്‍ മനസ്സിലും ശരീരത്തിലും ഒരു തരം പ്രത്യേക അവസ്ഥയില്‍ എത്തിക്കുന്ന ലഹരിയായി എല്‍ എസ് ഡി സിരകളില്‍ കയറുന്നു. ശരീരത്തില്‍ ഡോപോമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇതനുഭപ്പെടും.

ഒരാള്‍ ഒരു പാട്ടു കേള്‍ക്കുകയാണെങ്കില്‍ ഇന്ദ്രിയങ്ങളില്‍ ഒന്ന് മറ്റൊന്നിനോട് ലയിക്കുന്നതുമൂലം പാട്ടിനെ മണക്കാനും തൊടാനുമൊക്കെ മുതിരുന്നു.ഈ ലഹരിമരുന്നുകള്‍ തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ പാടെ തകറാറിലാക്കുന്നു. ആമസോണ്‍ ഭാഗത്തെ ചെടിയില്‍നിന്ന് ഉണ്ടാക്കുന്ന അയാഹുവാസ്‌ക എന്ന ചായയാണ് മറ്റൊരു ലഹരി. ഇതില്‍ ഡി എം ടി എന്ന് പറയുന്ന സൈക്കഡലിക് ലഹരി അടങ്ങിയിരിക്കുന്നു. എല്‍ എസ് ഡി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ അനുഭവം തന്നെയാണ് ഈ ലഹരിക്കും ഉള്ളത്. കാക്ടസ്- ഒരു പ്രത്യോകതരം കള്ളിച്ചെടിയില്‍നിന്നാണ് ഇത് നിര്‍മിക്കുന്നത്. എല്‍ എസ് ഡിയുടെ അതേ ദോഷഫലം ഇതും വരുത്തുന്നു.

ഇവയെല്ലാം തലച്ചോറിലെ രാസപരിവാഹകരാല്‍ ഡോപ്പമിന്‍, സിറടോണിന്‍, ഗ്ലൂട്ടമിന്‍ എന്നിവയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നു. അതോടുകൂടി വേദന കുറയുന്നു, ചുറ്റുപാടുകളോടുള്ള പ്രതികരണം മന്ദീഭവിക്കുന്നു, ഓര്‍മ തകരാറിലാകുന്നു. പഠനം ബുദ്ധിമുട്ടാകുന്നു. ഇവയുടെ പ്രവര്‍ത്തനം 20 മിനുട്ട് മുതല്‍ 90 മിനുട്ടില്‍ തുടങ്ങി ആറ് മുതല്‍ 12 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടുക, ഓക്കാനം, ശരീരം വിയര്‍ക്കുക എന്നിവയും അനുഭവപ്പെടാം. വിചിത്രമായ അനുഭൂതികള്‍ ഉണ്ടാകാം, സമയബോധം നഷ്ടപ്പെടും, വിശപ്പ് കുറയും, ശരീര ചലനങ്ങള്‍ക്ക് നിയന്ത്രണമില്ലാതാകാം. സ്ഥിരമായ ഉപയോഗം മൂലം പാനിക് അറ്റാക്ക്, സംശയങ്ങള്‍, മാനസിക വിഭ്രാന്തി എന്നിവ രൂപപ്പെടാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.