ലക്നൗ നായകൻ പറഞ്ഞ വാക്കുകള്‍ക്ക് എതിരെ ആഞ്ഞടിച്ച്‌ ടീമിന്റെ സഹപരിശീലകൻ: പന്തിൻ്റെ ടീമിൽ വിള്ളൽ

മുംബൈ : ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ലക്നൗ നായകൻ പറഞ്ഞ വാക്കുകള്‍ക്ക് എതിരെ ആഞ്ഞടിച്ച്‌ ടീമിന്റെ സഹപരിശീലകൻ ലാൻസ് ക്ലൂസ്‌നർ.സീസണിലെ ആദ്യ മത്സരത്തില്‍ എല്‍എസ്ജി, ഡിസിയോട് ഒരു വിക്കറ്റിന് പരാജയപ്പെടുക ആയിരുന്നു. അശുതോഷ് ശർമ്മ 31 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറിലെ വമ്ബനടികള്‍ക്ക് ഒടുവില്‍ ടീമിന് സ്വന്തമാക്കുക ആയിരുന്നു.

Advertisements

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ 209 റണ്‍സ് നേടിയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. പക്ഷേ കളിയുടെ ഒരു ഘട്ടത്തില്‍ ടീം റെക്കോഡ് സ്കോർ നേടുമെന്നാണ് ആരാധകർ കരുതിയത്. മിച്ചല്‍ മാർഷിന്റെയും നിക്കോളാസ് പൂരന്റെയും അവിശ്വസനീയമായ കൂട്ടുകെട്ടിനുശേഷം എല്‍‌എസ്‌ജി 11.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തതായിരുന്നു. പക്ഷേ ഇന്നിംഗ്‌സിന്റെ അവസാന ഭാഗത്ത് അവർ ദയനീയമായി തകരുക ആയിരുന്നു. ഋഷഭ് പന്തിന്റെ അടക്കമുള്ളവരുടെ ദയനീയ ബാറ്റിംഗ് ആണ് ടീമിന് തിരിച്ചടിയായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരശേഷം ഋഷഭ് പന്ത് പറഞ്ഞത് ഇങ്ങനെയാണ് :

‘ഞങ്ങളുടെ ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാർ വളരെ നന്നായി കളിച്ചു, ഈ വിക്കറ്റില്‍ ഇത് വളരെ നല്ല സ്‌കോറാണെന്ന് ഞാൻ കരുതുന്നു,’ പന്ത് പറഞ്ഞു. എന്തായാലും ക്ലൂസ്നർ, പന്ത് പറഞ്ഞതിന് നേരെ വിപരീത അഭിപ്രായമാണ് പറഞ്ഞത്. ബാറ്റിംഗില്‍ എല്‍എസ്ജിക്ക് 20 അല്ലെങ്കില്‍ 30 റണ്‍സ് കുറവായിരുന്നുവെന്നും ഇത് അവരുടെ ബൗളിംഗില്‍ സമ്മർദ്ദം വർദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഒരു വിരല്‍ ചൂണ്ടേണ്ടിവന്നാല്‍, ഞങ്ങള്‍ 20 അല്ലെങ്കില്‍ 30 റണ്‍സ് കൂടി നേടണമായിരുന്നു എന്ന് ഞാൻ പറയുന്നു. റണ്‍സ് കുറവായതിനാല്‍ തന്നെയാണ് പന്തെറിയാൻ വന്നപ്പോള്‍ ഞങ്ങള്‍ക്ക് സമ്മർദ്ദം നേരിടേണ്ടി വന്നത്,’ ക്ലൂസ്നർ പറഞ്ഞു. ‘ബാറ്റിംഗില്‍ അവർ [ഡിസി] മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ഞങ്ങള്‍ ആ സ്ഥാനത്ത് എത്താൻ കാരണം ഞങ്ങള്‍ക്ക് വേണ്ടത്ര റണ്‍സ് നേടാനാകാത്തതുകൊണ്ടാണ്. അത് ഞങ്ങള്‍ക്ക് ലഭിക്കേണ്ടതായിരുന്നു. ബൗളർമാർക്ക് കുഴപ്പമില്ലാതെ കാര്യങ്ങള്‍ ചെയ്യാൻ പറ്റിയ പിച്ചായിരുന്നു. അതിനാല്‍ തന്നെ സ്പിന്നര്മാര് മികവ് കാണിച്ചു’

ബോളിംഗുമായി താരതമ്യം ചെയ്താല്‍ ബാറ്റിംഗ് ആണ് ഞങ്ങളുടെ മികച്ചത്. അതിനാല്‍ അവിടെ ഇനിയും ഞങ്ങള്‍ മെച്ചപ്പെടണം. എന്തായാലും അടുത്ത മത്സരം ഉടൻ വരാനിരിക്കെ എല്ലാം ശരിയാകുമെന്ന് കരുതുന്നു. മാർച്ച്‌ 27 വ്യാഴാഴ്ച ലഖ്‌നൗ തങ്ങളുടെ അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുക.

Hot Topics

Related Articles