സന്ധ്യക്ക് തണലായി ലുലു ഗ്രൂപ്പ്‌, കൈമാറിയ പണം ഇന്ന് മണപ്പുറം ഫിനാൻസിലടയ്ക്കും

കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരില്‍, ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീർക്കാൻ പറവൂർ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് മണപ്പുറം ഫിനാൻസില്‍ പണമടയ്ക്കും. കുടിശ്ശിക തീർക്കാനുള്ള ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. സന്ധ്യയുടെ അക്കൗണ്ടിലേക്ക് വലുതും ചെറുതുമായ തുകകള്‍ സുമനസ്സുകള്‍ നല്‍കുന്നുണ്ട്.

Advertisements

വാർത്ത പുറത്തുവന്നതിനു പിന്നാലെ മണപ്പുറം ഗ്രൂപ്പ് ഇന്നലെ സന്ധ്യക്ക് വീടിന്റെ താക്കോല്‍ തിരികെ നല്‍കിയിരുന്നു. രാത്രിയോടെ സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയ്ക്കും രണ്ട് മക്കള്‍ക്കുമാണ് ദുരവസ്ഥ ഉണ്ടായത്. ജപ്തി ചെയ്ത വീടിന് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങള്‍ പോലും ഇവർക്ക് എടുക്കാൻ കഴിഞ്ഞില്ല. വാര്‍ത്ത പുറത്ത് വന്നതോടെ പറവൂർ എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. മണപ്പുറം ഫിനാൻസില്‍ അടയ്‍ക്കേണ്ടിയിരുന്ന 8 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഏറ്റെടുത്തു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റർ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. കൂടാതെ ഫിക്സണ്ട് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യയ്ക്ക് നല്‍കി. സന്ധ്യയുടെ അക്കൗണ്ടിലേക്ക് വലുതും ചെറുതുമായ തുകകള്‍ സുമനസ്സുകള്‍ നല്‍കുന്നുണ്ട്. സങ്കീര്‍ണമായ മണിക്കൂറുകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെ സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ഇന്ന് ബാങ്കില്‍ പണമടച്ച്‌ സന്ധ്യ നടപടിക്രമങ്ങള്‍ പൂർത്തിയാക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.