കൊച്ചി: ഐസ്ക്രീം പാര്‍ലറില്‍വെച്ച് ജീവനക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ തണ്ടേക്കാട് പാറയില്‍ വീട്ടില്‍ ഷാനവാസ്(49) ആണ് അറസ്റ്റിലായത്.ഫെബ്രുവരി 19 ന് ലുലുമാളിലെ ഐസ്ക്രീം പാര്‍ലറിലെത്തിയ ഷാനവാസ് 30,000 രൂപയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മോഷ്ടാവ് വീണ്ടും കടയിലെത്തിയത്. സംശയം തോന്നിയ കടയിലെ ജീവനക്കാര്‍ സി.സി.ടി.വി.യിലെ പഴയ ദൃശ്യങ്ങള്‍ പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞ കടയുടമ ഉടന്‍ കളമശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചകാര്യം പ്രതി സമ്മതിച്ചു. പൊലീസ് മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.