കൊച്ചി : ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ ടീസർ പുറത്തിറങ്ങി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് എമ്ബുരാന്റെ ടീസർ ലോഞ്ച് ചെയ്തത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എമ്ബുരാൻ തരംഗമായി കഴിഞ്ഞു. ഇതിനിടെ ലൂസിഫറിന്റെ മൂന്നാംഭാഗത്തെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.എമ്ബുരാൻ അവസാനിക്കുന്നത് പാർട്ട് 3 ഇല്ലെങ്കില്‍ കഥ അവസാനിക്കില്ലെന്ന പോയിന്റില്‍ ആണെന്നും അത് സംഭവിക്കട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു. “എമ്ബുരാൻ വലിയൊരു വിജയമാകട്ടെ. പാർട്ട് ത്രീ ഇതുപോലെ അല്ല. കുറച്ച് വലിയ പടമാണ്.
എമ്ബുരാന് വലിയൊരു വിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം ഭാഗം സംഭവിക്കുക. ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. കഥ തീരണ്ടേ. ലൂസിഫർ നിർത്തിയത് വേണമെങ്കില്‍ പാർട്ട് 2 ഇല്ലാതിരിക്കാം എന്ന രീതിയിലാണ്. പാർട്ട് 2 തീരുമ്ബോള്‍ പാർട്ട് 3 ഇല്ലെങ്കില്‍ കഥ പൂർത്തിയാകില്ല എന്ന വ്യക്തമായ പോയിന്റിലാണ്. അയ്യോ ഇതിന്റെ കഥ ബാക്കി അറിയണമല്ലോ എന്ന പോയിന്റിലാണ് അവസാനിക്കുന്നത്. അത് ചെയ്യാൻ പറ്റട്ടെ. അതിന് പ്രേക്ഷകർ നമുക്കൊപ്പം നില്‍ക്കട്ടെ. താൻ സിനിമ ചെയ്യാൻ കാരണം മുരളി ഗോപിയാണ്. ഒരു സിനിമയില്‍ പറഞ്ഞ് തീർക്കാൻ പറ്റിയ കഥയല്ല ലൂസിഫർ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പ്രേക്ഷകരോടാണ് അടുത്ത നന്ദി പറയേണ്ടത്. ലൂസിഫറിന് തന്ന മഹാവിജയമാണ് എമ്ബുരാൻ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. പൃഥ്വിരാജ് പറഞ്ഞു