പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയില്‍ കേരളം മാത്രമാണ് പ്രവാസികള്‍ക്ക് വലിയ തരത്തിലുള്ള ക്ഷേമ പദ്ധതികള്‍ നല്‍കുന്നത് എന്നും മന്ത്രി പറഞ്ഞു. കുവൈറ്റ് ദുരന്തത്തില്‍ അടിയന്തര നടപടിയാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. ആരോഗ്യ മന്ത്രിയെ കുവൈറ്റില്‍ പോകാൻ അനുവദിക്കാത്തത് നമ്മളെ ഞെട്ടിച്ച സംഭവമാണ്. കേന്ദ്രത്തിന്റെ പ്രതികാര മനോഭാവമായാണ് ജനങ്ങള്‍ നടപടിയെ കണ്ടത് എന്നും മന്ത്രി സഭയില്‍ പറഞ്ഞു.
വടകരയിലെ വർഗീയ പ്രചരണം ഗൗരവത്തോടെയാണ് സർക്കാർ ഇത്തരം പരാതികളെ പരിഗണിക്കുന്നത്. പരാതിയില്‍ അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ഫേസ്ബുക്കില്‍ നിന്ന് പ്രൊഫൈല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം അടുത്തഘട്ടത്തിലേക്ക് പോകും. കേസില്‍ എഫ്‌ഐആർ എടുത്തിട്ടുണ്ട്. രണ്ട് പരാതികളിലാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്’ എം ബി രാജേഷ്.