കോഴിക്കോട് : കെപിസിസിയിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കം ഏട്ടൻ അനിയന്മാർ തമ്മിലുള്ള സ്വാഭാവിക തര്‍ക്കമെന്ന് എംകെ രാഘവൻ എംപി. ഈ തർക്കങ്ങള്‍ പാർട്ടിയെ ബാധിക്കില്ല. ഈ വിഷയം കെട്ടടങ്ങും. പാർട്ടിക്കുള്ളില്‍ തന്നെ തീരും. ഹൈക്കമാൻഡ് ഇടപെടേണ്ട സാഹചര്യമില്ല. പാർട്ടിയില്‍ പുകയും തീയുമില്ല. മാധ്യമങ്ങള്‍ ഇനി കത്തിക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഷിരൂരില്‍ തെരച്ചില്‍ നിർത്തില്ലെന്നും കോഴിക്കോട് എംപി വ്യക്തമാക്കി. തെരച്ചില്‍ ഇനിയും തുടരും. ഇക്കാര്യം കളക്ടർ നേവിയോടും ആർമിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലോട്ടിങ്ങ് വെസല്‍ കൊണ്ടുവന്ന് ഇരുമ്ബ് കമ്ബി ഉപയോഗിച്ച് പുഴയില്‍ ഇറങ്ങാൻ ഇന്ന് ശ്രമിക്കും. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരില്‍ ചെയ്യുന്നുണ്ട്. അടിയൊഴുക്ക് ശക്തമാണ്. മനുഷ്യ സാധ്യമായ എല്ലാം ഷിരൂരില്‍ ചെയ്യുന്നുണ്ട്. അര്‍ജുൻ്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.