ആഗ്രഹം ഔദ്യോഗികമായി അറിയിച്ചാൽ ചർച്ച ചെയ്യും; അൻവറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ എംഎം ഹസ്സൻ

കോട്ടയം: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ രംഗത്ത്. അൻവറിന്‍റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അൻവറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചർച്ച ചെയ്യും. യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചർച്ച ചെയ്യും. ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതില്‍ യുഡിഎഫിന് പ്രതിഷേധമുണ്ട്. അത് പ്രകടിപ്പിച്ചിട്ടുണ്ട്. മത നേതാക്കള്‍ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ല.

Advertisements

മുന്നണി വിപുലീകരണ ചർച്ചകള്‍ നടക്കുന്നത് തെരഞ്ഞെടുപ്പിന് സമയമാകുമ്പോഴാണ്.
കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരുമെന്നത് മാധ്യമങ്ങള്‍ മാത്രം ചർച്ച ചെയ്യുന്നതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച്‌ ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. കോണ്‍ഗ്രസില്‍ നിരവധി പേർ മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപതെരഞ്ഞെടുപ്പ് കാലത്ത് സഖ്യത്തിന് ധാരണയായെങ്കിലും അൻവറിന്‍റെ ഉപാധികളില്‍ എല്ലാം പൊളിയുകയായിരുന്നു. ചേലക്കരയില്‍ അൻവർ സ്ഥാനാർത്ഥിയെ നിർത്തിയതോടെ അകല്‍ച്ച അതിരൂക്ഷമായി. അൻവറിനെ ഉടൻ മുന്നണിയുടെ ഭാഗമാക്കിയാല്‍ ഇനിവരുന്ന വിവാദങ്ങളുടേയും കേസുകളുടേയും ബാധ്യത കൂടി ഏറ്റെടുക്കേണ്ടിവരുമെന്ന പ്രശ്നം പലരും ഉയർത്തുന്നു. പക്ഷെ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന അൻവറിനെ വറുതെ പുറത്ത് നിർത്തണോ എന്ന വാദമുണ്ട്. അൻവറിന്‍റെ നിലപാടും തുടർചർച്ചകളുമനുസരിച്ചാകും ഒരുമിച്ച്‌ പോകലില്‍ അന്തിമതീരുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.