കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ല; വെള്ളാപ്പള്ളിക്കെതിരെ എം എം ഹസ്സൻ

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സൻ. വിഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ കോണ്‍ഗ്രസ്സ് തള്ളികളയുന്നുവെന്നും പ്രതിപക്ഷ നേതാവിനെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ലെന്ന് പറഞ്ഞ ഹസ്സൻ, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.

Advertisements

എന്നാല്‍ മുഖ്യമന്ത്രിയെ ഉയർത്തി ഇതുവരെയും കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പിബി അംഗം എ വിജയരാഘവന്റെ പ്രസ്താവന സിപിഎം ന്യൂനപക്ഷ കാർഡ് മാറ്റി ഭൂരിപക്ഷത്തിൻ്റെ കാർഡിറക്കുന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നതിലൂടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി കണ്ണടച്ച്‌ ഇരട്ടാക്കുകയാണ്. സിപിഎം പത്ത് വർഷക്കാലം ജമാ അത്തെ ഇസ്ലാമിയെ കൂടെ കൊണ്ട് നടന്നവരാണ്. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാലഞ്ച് വോട്ടിന് വേണ്ടി വർഗീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിച്ചത് സിപിഎമ്മാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തില്‍ ബിജെപിയുടെ ആവശ്യമില്ല. അവരുടെ പ്രവർത്തനം സിപിഐഎം ശക്തമായി നടത്തുന്നുണ്ട്. സിപിഐഎം റെഡ് കാർഡ് മാറ്റി കാവി കാർഡിറക്കുന്നുവെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന്റെ സഖ്യകക്ഷിയാകുമെന്നും ഹസൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.