അച്ഛന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി തനിക്ക് അറിയില്ല; ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള നീക്കത്തിനെതിരെ മകൾ

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള പാർട്ടി തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറൻസ്. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി ഇന്ന് ഉച്ചയ്‌ക്ക് ശേഷം പരിഗണിക്കുമെന്നാണ് സൂചന.

Advertisements

ഇന്ന് വൈകീട്ട് 4 മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളജിന് മൃതദേഹം വിട്ടുനല്‍കുമെന്നാണ് മന്ത്രി പി രാജീവ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെയാണ് മകള്‍ നിയമപരമായി നീങ്ങുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പാർട്ടി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ആശാ പറഞ്ഞു. മൃതദേഹം ഇത്തരത്തില്‍ കൈമാറുന്നതില്‍ മക്കള്‍ 3 പേരുടെയും സമ്മതം ആവശ്യമാണെന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ആശ പറയുന്നു. ലോറൻസിന്റെ മൃതദേഹം ക്രിസ്തീയ വിശ്വാസപ്രകാരം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ഛന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി തനിക്ക് അറിയില്ലായെന്നും അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് അനുവദിക്കില്ലായിരുന്നുവെന്നും ആശ പറയുന്നു. മൃതദേഹം വൈദ്യ പഠനത്തിന് കൈമാറുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും അതിനാല്‍ ഈ നീക്കം കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് മകളുടെ ഹർജി.

Hot Topics

Related Articles