എല്ലാ വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്; കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന് എം വി ഗോവിന്ദൻ

പാലക്കാട്‌ : കോണ്‍ഗ്രസിനായി കള്ളപ്പണം എത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊലീസ് എത്തും മുൻപ് ഒളിപ്പിച്ചു. കള്ളപ്പണം എത്തിച്ചതിന്റെ വിവരം സിപിഎമ്മിനും പൊലീസിനുമുണ്ട്. അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും. ഹോട്ടലിലെ പരിശോധനയില്‍ അത്ഭുതമില്ലെന്നും എല്ലാ വിവരവും പൊലീസിനും കിട്ടിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Advertisements

പാലക്കാട്ടെ മുൻ എംഎല്‍എയും ഇപ്പോഴത്തെ എംപിയുമായ ആള്‍ക്ക് ബിജെപിക്ക് പണം എത്തിക്കുന്ന ടീം തന്നെ 4 കോടി കൊടുത്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിശദീകരിക്കുന്നത് നമ്മള്‍ കേട്ടു. ആ സാഹചര്യത്തില്‍ കളളപ്പണം എവിടെ എങ്ങനെയൊക്കെ ആരൊക്കെ വിതരണം ചെയ്യുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ ഭാഗമായി ചില വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധന നടത്തിയത്. സാധ്യതയുളള എല്ലാ ഇടങ്ങളും പരിശോധിക്കുന്നു. അതിന്റെ ഭാഗമായാണ് ഇന്നലെ പാലക്കാട്ടെ ഹോട്ടലിലും പരിശോധന നടന്നത്. മന്ത്രി എംബി രാജേഷിന്റെയും നികേഷ് കുമാറിന്റെയും മുറികള്‍ പരിശോധിച്ചിരുന്നു. അതിന്റെ കൂട്ടത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലും പരിശോധന നടന്നത്. എന്തോ മറിച്ച്‌ വെക്കാനുണ്ട്. അത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധനയെ തടഞ്ഞതും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും. വനിതാ നേതാക്കളുടെ മുറിയിലെ പരിശോധനക്ക് വനിതാ പൊലീസും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ കൈവശം കളളപ്പണം ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വരും മണിക്കൂറില്‍ എല്ലാ വിവരങ്ങളും പുറത്ത് വരും. എവിടേക്ക് മാറ്റിയെന്നെല്ലാം പുറത്തേക്ക് വരേണ്ടതാണ്. പൊലീസ് പരിശോധിക്കട്ടേ. കളളപ്പണമെത്തിയതിന്റെ എല്ലാ വിവരങ്ങളും കിട്ടിയിട്ടുണ്ട്. പൊലീസിന്റെ കയ്യില്‍ കൃത്യമായ തെളിവുണ്ട്. ഇനിയെല്ലാം പുറത്തേക്ക് വരും. കളളപ്പണം അവർ മാറ്റിയതാണ്. കളളപ്പണം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച്‌ കോണ്‍ഗ്രസുകാർക്കും ബിജെപിക്കും നല്ല പരിചയമുണ്ട്. അത് പാലക്കാട്ട് പ്രയോഗിക്കാനാണ് ശ്രമിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.