മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നുണപ്രചാരണം; ഡികെ ശിവകുമാര്‍ സാംസ്കാരിക കേരളത്തെ പരിഹസിക്കുന്നു: എംവി ഗോവിന്ദൻ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് തന്നെയാണ് വിലയിരുത്തലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും പറഞ്ഞ അദ്ദേഹം രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകള്‍ നടക്കുന്ന ഇടമല്ലെന്നും വ്യക്തമാക്കി. എക്സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രിയെയും മകള്‍ വീണയെയും പൂര്‍ണമായി പിന്തുണച്ച എംവി ഗോവിന്ദൻ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തിയാല്‍ അതിനെ ആശയം കൊണ്ട് നേരിടുമെന്നും പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയും ജയിലില്‍ അടച്ചും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചു. എന്നിട്ടും മോദി ഗ്യാരണ്ടി പോലുള്ള ചെപ്പടി വിദ്യ പോലും ജനം ഉള്‍ക്കൊണ്ടില്ല. സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്.

Advertisements

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അദ്ദേഹം പച്ചയായ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. ദൈവത്തിൻറെ നേരവകാശി ആണെന്ന പ്രഖ്യാപനം വരെ നടത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചാലും അതിശയമില്ല. ഇപ്പോള്‍ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുന്ന നരേന്ദ്ര മോദി താൻ തന്നെ ദൈവം എന്ന് പറയുമോ? രാഷ്ട്രീയം ഇതുപോലെ അധ:പതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ എംപി പാസ് ഉപയോഗിച്ചാണ് ജീവനക്കാരൻ എയർപോർട്ടില്‍ കടന്ന് സ്വര്‍ണം കടത്തിയത്. മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ നടക്കുന്നത് അപവാദ പ്രചാരണമാണ്. പുതിയ ആരോപണങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ലാവ്‌ലിൻ അടക്കമുള്ള ആരോപണങ്ങള്‍ കോടതി നിഷ്‌കരുണം തള്ളിയതാണ്. നട്ടാല്‍ക്കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സാലോജിക് ആരോപണ പരമ്ബര പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ മുന്നോട്ട് വെച്ചു. കോടതിയില്‍ നിന്ന് പ്രഹരമേറ്റ മാത്യു കുഴല്‍നാടൻ ഇപ്പോള്‍ മൂലക്ക് ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജിക് ആരോപണത്തില്‍ കോണ്‍ഗ്രസും ബിജെപിയും നുണ പ്രചരിപ്പിക്കുകയാണ്. വസ്തുത പരിശോധിക്കാതെ ചില മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുന്നു. രണ്ടും രണ്ട് കമ്ബനികളാണെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കി. പരസ്പര ബന്ധമില്ലാത്ത കമ്ബനികളെ തമ്മില്‍ ചേര്‍ത്ത് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നു. മാധ്യമങ്ങള്‍ നിരന്തരം കള്ള പ്രചാരണം നടത്തിയാല്‍ അതിനെ ആശയം കൊണ്ട് തന്നെ നേരിടും. എന്ത് തോന്നിവാസവും വിളിച്ച്‌ പറയാൻ മാധ്യമങ്ങള്‍ക്ക് അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.