മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് ഏഴ് മേൽപ്പട്ടക്കാർ കൂടി : മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുത്തത് ക്രിസ്ത്യാനി അസോസിയേഷൻ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് ഏഴ് മേൽപ്പട്ടക്കാർ കൂടി. ഫെബ്രുവരി 25 വെള്ളിയാഴ്ച ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് മെത്രാപ്പോലീത്തമാരെ തെരഞ്ഞടുത്തത്. ഏഴു പേരെയാണ് ഇപ്പോൾ മെത്രാപ്പോലീത്താമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisements

ഇന്ന് കോലഞ്ചേരിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ആണ് 7 പുതിയ ഇടയ ശ്രേഷ്ഠരെ തിരഞ്ഞെടുത്തത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെത്രാപ്പോലീത്താമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ ;
1.റവ.ഫാ.എബ്രഹാം തോമസ്

  1. വെരി.റവ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ
  2. റവ.ഫാ. റജി ഗീവർഗീസ്
  3. റവ.ഫാ. പി.സി. തോമസ്
  4. റവ.ഫാ. വർഗീസ് കെ. ജോഷ്വ
  5. റവ.ഫാ. വിനോദ് ജോർജ്
    7.. റവ.ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട്

2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവര്‍

  1. ഫാ. എബ്രഹാം തോമസ് (വൈദിക വോട്ട് 1001 അല്‍മായ വോട്ട് 2040 )
  2. ഫാ. ഗീവര്‍ഗീസ് റമ്പാന്‍ കൊച്ചുപറമ്പില്‍ (വൈദിക വോട്ട് 781 അല്‍മായ വോട്ട് 1936 )
  3. ഫാ. റജി ഗീവർഗീസ് (വൈദിക വോട്ട് 700 അല്‍മായ വോട്ട് 1490 )
  4. ഫാ. പി.സി. തോമസ് (വൈദിക വോട്ട് 942 അല്‍മായ വോട്ട് 1762 )
  5. ഫാ. വര്‍ഗീസ് പി. ജോഷ്വാ (വൈദിക വോട്ട് 841 അല്‍മായ വോട്ട് 1800 )
  6. ഫാ. വിനോദ് ജോർജ് (വൈദിക വോട്ട് 964 അല്‍മായ വോട്ട് 1976 )
  7. ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട് (വൈദിക വോട്ട് 773 അല്‍മായ വോട്ട് 1729 )

  1. ഫാ. അലക്സാണ്ടര്‍ ദാനിയേല്‍ (വൈദിക വോട്ട് 654 അല്‍മായ വോട്ട് 1568 )
  2. ഫാ. എല്‍ദോസ് ഏലിയാസ് (വൈദിക വോട്ട് 434 അല്‍മായ വോട്ട് 1004 )
  3. ഫാ. വർഗീസ് പി. ഇടിച്ചാണ്ടി (വൈദിക വോട്ട് 400 അല്‍മായ വോട്ട് 1043 )
    1. ഫാ. യാക്കോബ് തോമസ്

ആകെ രജിസ്റ്റര്‍ ചെയ്തത് 3907

ആകെ വോട്ടു ചെയ്തവര്‍ 3889

99.53 ശതമാനം

Hot Topics

Related Articles