വൈക്കം : മാലിന്യമുക്തം നവകേരളം 2.0 യുടെ ഭാഗമായുള്ള ഏകദിന ശില്പശാല വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ ഹാളിൽ വച്ച് നടന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ അധ്യക്ഷത വഹിച്ച ശീല്പശാലയുടെ ഉത്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രഞ്ജിത്ത് നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വെച്ചൂർ, തലയാഴം, ടി വി പുരം, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ശില്പശാല നടപ്പിലാക്കിയത്.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. എസ് ഗോപിനാഥൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കോട്ടയം കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി ശില്പശാല വിശദീകരണം നടത്തുകയും ചെയ്തു. ക്യാമ്പയിന്റെ സംസ്ഥാനതല നേട്ടങ്ങൾ സംബന്ധിച്ചുള്ള ബ്ലോക്ക് തല അവതരണം കില ബ്ലോക്ക് കോർഡിനേറ്റർ രാജേന്ദ്ര പ്രസാദ്, ബ്ലോക്കിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് വൈക്കം ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവർ നടപ്പിലാക്കി. തുടർന്ന് ആറ് പഞ്ചായത്തുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച പി പി റ്റി അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നടത്തി. ശില്പശാലയിൽ മാലിന്യ മുക്ത നവകേരളം 2024-25 പ്രവർത്തനങ്ങൾ സംബന്ധിച്ച് കില, ഫാക്കൽറ്റി ബ്രിജിത്ത് ലാൽ ക്ലാസ്സ് നയിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഗ്രാമപഞ്ചായത്ത് കർമ്മ പരിപാടികൾ സംബന്ധിച്ച് അവതരണം നടത്തുകയും ആർജിഎസ്എ ബ്ലോക്ക് കോർഡിനേറ്റർ അശ്വതി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.