ലണ്ടൻ: നിർണ്ണായക മത്സരത്തിൽ അർജന്റിനയുടെ ലോകകപ്പ് താരം എമിലിയാനോ മാർട്ടിനസിനെ കാവൽനിർത്തി മൂന്നു ഗോളുകൾ ആസ്റ്റൺവില്ലയുടെ വലയിൽ നിറഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയുടെ പടയോട്ടം. ആസ്റ്റൺ വില്ലയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയിൽ സിറ്റിയ്ക്ക് രണ്ടാം സ്ഥാനവും സ്വന്തമായി. ഇതോടെ ഒന്നാം സ്ഥാനക്കാരും ഒരു മത്സരം മാത്രം കുറച്ച് കളിക്കുകയും ചെയ്ത ആഴ്സണലിനെതിരെ മൂന്നു പോയിന്റ് മാത്രമായി സിറ്റിയ്ക്ക് അകലം.
ആസ്റ്റൺ വില്ലയ്ക്കെതിരെ കളിക്കാനിറങ്ങിയ സിറ്റി ആദ്യം മുതൽ തന്നേ വേറെ മൂഡിലായിരുന്നു. ആക്രമണം മാത്രംമായിരുന്നു സിറ്റിയുടെ ലക്ഷ്യവും മന്ത്രവും. നാലാം മിനിറ്റിലെ കോർണറിൽ തല വച്ച് റോഡ്രിയാണ് ഗോൾ അടി തുടങ്ങിയത്. 39 ആം മിനിറ്റിൽ ഗുണ്ടോഗൻ രണ്ടാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ ബോക്സിനുള്ളിൽ കിട്ടിയ പെനാലിറ്റി ഗോളാക്കി മാറ്റി മാഹ് റെസ് മൂന്നാം ഗോളുമായി സിറ്റിയെ ഇടവേളയ്ക്കു വിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, രണ്ടാം പകുതിയിൽ പ്രത്യാക്രമണവുമായി നിറഞ്ഞാടിയ ആസ്റ്റൺ വില്ലയ്ക്ക് ഗോൾ പോസ്റ്റും ദൗർഭാഗ്യവുമാണ് വില്ലനായി നിന്നത്. പല തവണ സിറ്റി ഗോൾ മുഖത്തേയ്ക്ക് ഇരമ്പിയാർത്തെത്തിയ വില്ലയെ തടഞ്ഞു നിർത്താൻ പലപ്പോഴും ഗോൾ പോസ്റ്റിലെ ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒടുവിൽ സുന്ദരമായ നീക്കത്തിനൊടുവിൽ 61 ആം മിനിറ്റിൽ ഒലിവ് വാച്ച്കിൻസാണ് വില്ലയ്ക്കായി ആശ്വാസ ഗോൾ നേടിയത്.