കൊച്ചി: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാൻ്റെ മാലാഖ’ ഓടിടിയിൽ റിലീസ് ആയി. ആമസോൺ പ്രൈം, മനോരമ മാക്സ് സിംപ്ലി സൗത്ത് എന്നീ ഓടിടികളിൽ ആണ് റിലീസ് ആയത്.
സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്‍റര്‍ടെയ്നര്‍ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനായ ചിത്രം കൂടിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചത്. അബാം മൂവീസിന്‍റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സൺ ആന്‍റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.